ETV Bharat / bharat

എല്ലാ കണ്ണുകളും തമിഴ് രാഷ്‌ട്രീയത്തിലേക്ക്; പുതു അധ്യായം രചിക്കാൻ വിജയ്, 85 ഏക്കറില്‍ പടുകൂറ്റൻ വേദി ഒരുക്കി സമ്മേളനം, എന്താകും ടിവികെയുടെ പ്രത്യയശാസ്ത്രം? - TAMILAGA VETRI KAZHAGAM CONFERENCE

തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറില്‍ തയ്യാറാക്കിയ പടുകൂറ്റൻ വേദിയിലാണ് ഇന്ന് വൈകിട്ട് 4 മണിയോടെ സമ്മേളനം ആരംഭിക്കുന്നത്

VIJAY TVK  TAMILAGA VETRI KAZHAGAM  TAMILNADU ELECTION
Vijay (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 11:32 AM IST

വില്ലുപുരം: തമിഴ് രാഷ്‌ട്രീയത്തില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ 85 ഏക്കറില്‍ തയ്യാറാക്കിയ പടുകൂറ്റൻ വേദിയിലാണ് ഇന്ന് വൈകിട്ട് 4 മണിയോടെ സമ്മേളനം ആരംഭിക്കുന്നത്.

തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരെയും ആരാധകരെയും അഭിവാദ്യം ചെയ്യാൻ വൈകിട്ട് 6 മണിയോടെ വിജയ് സമ്മേളന നഗരിയിലെത്തും. തുടർന്ന് 110 അടി ഉയരത്തിൽ സ്ഥാപിച്ച കൊടിമരത്തിൽ റിമോട്ട് ഉപയോഗിച്ച് പാ‍ർട്ടി പതാക ഉയർത്തും. ശേഷം, 600 മീറ്ററോളം നീളമുള്ള പ്രത്യേക റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തുകൊണ്ടാകും വിജയ്‌ വേദിയിലെത്തുക. പിന്നീട് നടത്തുന്ന പ്രസംഗത്തിലാകും വിജയ് തമിഴക വെട്രി കഴകത്തിന്‍റെ നയവും പ്രത്യയശാസ്ത്രവും അടക്കമുള്ള കാര്യങ്ങൾ പ്രഖ്യാപിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിജയ് ആരാധകരും സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ മുതൽ തന്നെ സമ്മേളന നഗരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാറിലും ബൈക്കിലും ബസിലുമായി ആയിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളന നാഗരിയിലേക്കൊഴുകുന്നത്. തിരക്കുമൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.

2.5 ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും:

ഏകദേശം 2.5 ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തില്‍ 1500 സീറ്റുകൾ പ്രത്യേകം അനുവദിച്ചുകൊണ്ട് ഏകദേശം 50,000 സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. 12 അടി ഉയരത്തിലാണ് സ്‌റ്റേജ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ പറയുന്നു. കോൺഫറൻസ് ഏരിയ നിരീക്ഷിക്കാൻ 700 ഓളം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, 300 ഓളം താൽക്കാലിക വാട്ടർ ടാങ്കുകളും 350 പോർട്ടബിൾ ടോയ്‌ലറ്റുകളും സജ്ജീകരിച്ചു. കൺവെൻഷന്‍റെ മുൻവശത്തെ ഗേറ്റ് മുതൽ കൺവൻഷൻ സെന്‍റര്‍ വരെ റോഡിനിരുവശവും 35 അടി ഉയരത്തിൽ 600-ലധികം കൊടിമരങ്ങൾ നട്ടുപിടിപ്പിച്ച് 15 അടി ഉയരവും മൂന്നടി വീതിയുമുള്ള പാർട്ടി പതാകയും ഉയർത്തിയിട്ടുണ്ട്.

കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകം സ്ഥലം തയ്യാറാക്കിയിട്ടുണ്ട്. വേദിക്ക് ചുറ്റും നാല് സ്ഥലങ്ങളിലായാണ് പാർക്കിങ്ങ്. പ്രവർത്തകർക്ക് വാഹനം പാർക്ക് ചെയ്‌തശേഷം സമ്മേളന നഗരിയിലേക്ക് സുഗമമായി നടന്നുവരാനായി റോഡിനിരുവശവുമായി പ്രത്യേക ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ പ്രവർത്തനങ്ങൾക്കായി 10,000 വൊളന്‍റിയർമാർ പങ്കെടുക്കുമെന്നും 150 ഡോക്‌ടർമാരടങ്ങുന്ന മെഡിക്കൽ സംഘം സമ്മേളനത്തിന് സജ്ജമാകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കണ്ണഞ്ചിക്കുന്ന സമ്മേളന നഗരി:

പെരിയാറിർ, അംബേദ്‌കര്‍, വേലു നാച്ചിയാർ, കാമരാജ്, വീരപാണ്ഡ്യ കട്ടബൊമ്മൻ, തെക്കൻ ഝാൻസി റാണി അഞ്ചലൈ അമ്മാള്‍ തുടങ്ങിയവരുടെ കട്ടൗട്ടുകളാൽ സമ്പന്നമാണ് സമ്മേളന നഗരി. തമിഴ്‌നാട് സെക്രട്ടേറിയേറ്റിന്‍റെ മാതൃകയിലാണ് 170 അടി നീളവും 60 അടി വീതിയും 30 അടി ഉയരവുമുള്ള സ്‌റ്റേജ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്.

VIJAY TVK  TAMILAGA VETRI KAZHAGAM  TAMILNADU ELECTION
Vijay cut-out with Cherar, Cholar, Pandyar ( (ETV Bharat)

തമിഴ്‌നാട്ടിലെ പ്രശസ്‌തരായ അക്ഷോ മുത്തുക്കോൺ, പെരുമ്പിടുക്ക് മുത്തരയ്യർ, വീരപാണ്ഡ്യ കട്ടബൊമ്മൻ, പുലിതേവർ, മരുതു സഹോദരന്മാർ തുടങ്ങിയവരുടെ കട്ടൗട്ടുകളും ഇതിന് കൂടെ വിജയ്‌യുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. പെരിയാറിന്‍റെയും അംബേദ്‌ക്കറിന്‍റെയും കട്ടൗട്ടുകള്‍ വിക്രവാണ്ടിയുടെ മുൻവശത്ത് തന്നെ സ്ഥാപിക്കാൻ കാരണം വിജയ്‌യുടെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എന്താകുമെന്നതിന്‍റെ സൂചന കൂടിയാണ്.

എന്താകും തമിഴക വെട്രി കഴകത്തിന്‍റെ നയവും പ്രത്യയശാസ്ത്രവും?

വിജയ് തന്‍റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തന്‍റെ പേര് പ്രഖ്യാപിച്ച ഉടൻ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്ന കാര്യമാണ് എന്ത് പ്രത്യയശാസ്ത്രമാകും വിജയ്‌യും പാര്‍ട്ടിയും പിന്തുടരുക എന്നത്. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന തമിഴക വെട്രി കഴകത്തന്‍റെ നയവും പ്രത്യയശാസ്ത്രവും വിജയ്‌ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെങ്കിലും ചില സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്‌നാട്ടിലുടനീളം പര്യടനം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നു.

Cut-outs of leaders placed in the convention hall (ETV Bharat)

ഫെബ്രുവരി രണ്ടിന് പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ് ഓഗസ്‌റ്റ് 22 ന് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടിയുടെ പതാക പുറത്തിറക്കി. സമാരംഭ പരിപാടിയിൽ എല്ലാവർക്കും തുല്യ അവസരങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള തന്‍റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിജയുടെ പാർട്ടി ലെറ്റർഹെഡിൽ 'പിറപ്പോക്കും എല്ലാ ഉയിർക്കും' (ജന്മനാൽ എല്ലാവരും തുല്യരാണ്) എന്ന മുദ്രാവാക്യം ഉണ്ട്. അഴിമതി രഹിതവും ജാതി-മത രഹിതവും നിസ്വാർത്ഥവും സുതാര്യവും ദീർഘവീക്ഷണവും കാര്യക്ഷമവുമായ ഭരണമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വിജയ്‌ അന്ന് വ്യക്തമാക്കിയിരുന്നു,

പെരിയാറിന്‍റെ രാഷ്ട്രീയമാകും മുറുകെ പിടിക്കുകയെന്ന സൂചനയും വിജയ് നല്‍കിയിരുന്നു. തമിഴരുടെ സ്വത്വവും ആത്മാഭിമാനവും വീണ്ടെടുക്കാൻ ദ്രാവിഡർ കഴകം എന്ന പ്രസ്ഥാനം സ്ഥാപിച്ച പെരിയാറാണ് ദ്രാവിഡൻ എന്ന പദം തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് അവതരിപ്പിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകൾ സംസാരിക്കുന്നവരെ ഉൾപ്പെടുത്തി ദ്രാവിഡ രാഷ്ട്രമാണ് പെരിയാർ വാദിച്ചത്.

സെപ്റ്റംബർ 17ന് ചെന്നൈയില്‍ വച്ച് പെരിയാർ ഇ വി രാമസാമിയുടെ 146-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്‍റെ പ്രതിമയിൽ വിജയ് പുഷ്‌പാർച്ചന നടത്തിയിരുന്നു. തന്തൈ പെരിയാർ ഊന്നിപ്പറയുന്ന തുല്യത, തുല്യാവകാശം, സാമൂഹിക നീതി, സ്ത്രീകളുടെ അവകാശങ്ങൾ, സ്ത്രീ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള പ്രതിബദ്ധതയ്ക്കായി വിജയ്‌ ആഹ്വാനം ചെയ്‌തിരുന്നു.

ഇതെല്ലാം പെരിയാറിന്‍റെ രാഷ്ട്രീയത്തിലേക്കാണ് ടിവികെ പോകുന്നതെന്ന സൂചന നല്‍കുന്നു. എന്നിരുന്നാലും പ്രത്യയശാസ്ത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കേണ്ടതുണ്ട്. വിജയ് പ്രതീക്ഷിക്കുന്നത് പോലെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയുമോ എന്നത് ഇനി വരും ദിവസങ്ങളില്‍ കാത്തിരുന്ന് തന്നെ കാണാം.
Read Also: ഹിന്ദു ഐക്യം പൊതുക്ഷേമത്തിന് അനിവാര്യം; ജാതിയുടെയും പ്രത്യയശാസ്ത്രത്തിൻ്റെയും പേരിലുള്ള വിഭജനത്തിന് വഴങ്ങരുതെന്ന് ദത്താത്രേയ ഹൊസബാളെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.