ബാരിപാഡ: ഒഡിഷയിലെ ബാരിപാഡയില്‍ സിമിലിപാല്‍ കടുവ സംരക്ഷണ കേന്ദ്രത്തിനകത്ത് 3.10 കോടി വില വരുന്ന കറുപ്പ് ചെടികള്‍ നശിപ്പിച്ചു. ഒഡിഷയിലെ മയൂര്‍ ഭഞ്ജ് ജില്ലയിലാണ് സംഭവം. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് 1.55 ലക്ഷം കറുപ്പ് ചെടികള്‍ നശിപ്പിച്ചത്.
കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ ജോജോഗുഡ, ഫുല്‍ബാഡി ഗ്രാമങ്ങളിലായി ആണ് കറുപ്പ് കൃഷി നടത്തിയിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് എസ് സുശ്രീ പറഞ്ഞു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, വനം, എക്‌സൈസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സ്വതന്ത്ര സാക്ഷികളുടെയും സാന്നിധ്യത്തില്‍ ചെടികള്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു.
Also Read: 595 കിലോ പോപ്പി സ്‌ട്രോയുമായി രണ്ട് പേർ പിടിയിൽ ; ലഹരിവേട്ട വാഹന പരിശോധനയ്ക്കിടെ
കറുപ്പ് ചെടി വളര്‍ത്തലുമായി ബന്ധപ്പെട്ട് ജാഷിപൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകള്‍ നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോ ട്രോപിക് സബ്‌സ്‌റ്റന്‍സസ് ആക്‌ട് പ്രകാരം രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. നേരത്തെ 10.96 കോടി രൂപ വിലവരുന്ന 5.41 ലക്ഷം കറുപ്പ് ചെടികള്‍ ഇത്തരത്തില്‍ നശിപ്പിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു.