ETV Bharat / bharat

കോണ്‍ഗ്രസ്-ബിജെപി എംപിമാരുടെ സംഘർഷം; രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തേക്കും - BJP CONGRESS PARLIAMENT SCUFFLE

കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് മാറ്റാനും സാധ്യത.

RAHUL GANDHI QUESTIONING  PARLIAMENT SCUFFLE OVER AMBEDKAR  പാര്‍ലമെന്‍റ് വളപ്പിലെ സംഘര്‍ഷം  അംബേദ്‌കര്‍ പരാമര്‍ശം സംഘര്‍ഷം
Rahul Gandhi (PTI)
author img

By ETV Bharat Kerala Team

Published : Dec 20, 2024, 3:37 PM IST

ന്യൂഡൽഹി: പാർലമെന്‍റ് വളപ്പിലെ പ്രതിഷേധത്തിനിടെ നടന്ന സംഘർഷത്തില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തേക്കും. പരിക്കേറ്റ രണ്ട് എംപിമാരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.

സംഭവം നടന്ന പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് പാർലമെന്‍റ് സെക്രട്ടേറിയറ്റിന് കത്തെഴുതുമെന്നും വൃത്തങ്ങള്‍ അറിയിക്കുന്നു. ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് കേസ് മാറ്റാനും സാധ്യതയുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 115 (മനപൂര്‍വം മുറിവേൽപ്പിക്കൽ), 117 (മനപൂര്‍വം ഗുരുതരമായ പരിക്കേൽപ്പിക്കുക), 125 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 131 (ക്രിമിനൽ ബലപ്രയോഗം), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 3(5) (കോമണ്‍ ഇന്‍റെന്‍ഷന്‍) എന്നിവ പ്രകാരമാണ് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെയാണ് പാര്‍ലമെന്‍റിന് പുറത്തെ പ്രതിഷേധത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അംബേദ്‌കര്‍ വിഷയത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് ബിജെപി എംപിമാര്‍ തമ്മില്‍ ഉന്തുംതള്ളുമാവുകയായിരുന്നു.

എംപിമാരായ പ്രതാപ് ചന്ദ്ര സാരംഗിക്കും മുകേഷ് രാജ്‌പുതിനും പരിക്കേറ്റതിന് പിന്നാലെ ബിജെപി പരാതി നൽകിയിരുന്നു. ബിജെപി എംപി ഹേമാംഗ് ജോഷി, അനുരാഗ് താക്കൂർ, ബൻസുരി സ്വരാജ് എന്നിവരാണ് പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

അതേസമയം, ബിജെപി എംപിമാർ മല്ലികാർജുൻ ഖാർഗെയെ തള്ളുകയിട്ടു എന്നും രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്‌തു എന്നും കാട്ടി കോൺഗ്രസും പരാതി നല്‍കിയിട്ടുണ്ട്. ദിഗ്‌വിജയ്‌ സിങ്‌, മുകുൾ വാസ്‌നിക്, രാജീവ് ശുക്ല, പ്രമോദ് തിവാരി എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരുടെ സംഘം സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

Also Read: 'രാഹുലിനെതിരെ കേസെടുത്തത് ഒരു ബഹുമതിയായി കാണുന്നു', ബിജെപി ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.