ETV Bharat / bharat

പൂഞ്ചിൽ നിയന്ത്രണരേഖ കടന്ന ആളെ ഇന്ത്യൻ സൈന്യം പിടികൂടി - POJK NATIONAL APPREHENDED - POJK NATIONAL APPREHENDED

നിയന്ത്രണരേഖ കടന്ന പാക്‌ അധീന ജമ്മു കശ്‌മീരിൽ നിന്നുള്ള പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം.

PAKISTANI NATIONAL  INDIAN ARMY  POONCH  POJK
POJK NATIONAL APPREHENDED (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 7:51 AM IST

പൂഞ്ച് (ജമ്മു & കശ്‌മീർ) : പൂഞ്ച് ജില്ലയിലെ മാൻകോട്ട് ഗ്രാമത്തിലെ കെജി സെക്‌ടറിൽ നിയന്ത്രണ രേഖ കടന്ന പാക് അധീന ജമ്മു കശ്‌മീരിൽ (PoJK) നിന്നുള്ള പൗരനെ ഇന്ത്യൻ സൈന്യം പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പൂഞ്ച് പൊലീസ് അറസ്‌റ്റ് സ്ഥിരീകരിച്ചു. വ്യക്തി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുവെന്നും, ഇത് ഇന്ത്യൻ സൈന്യത്തിനെ അടിയന്തര നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പിടികൂടിയ വ്യക്തിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയിട്ടില്ല, നിയന്ത്രണ രേഖ കടന്നതിന് പിന്നിലെ കാരണങ്ങളും സുരക്ഷ പ്രത്യാഘാതങ്ങളും കണ്ടെത്താനുള്ള അന്വേഷണം നിലവിൽ നടക്കുകയാണെന്ന് അധികൃതർ സൂചിപ്പിച്ചു. പൂഞ്ച് ജില്ലയിലെ കെജി സെക്‌ടറിൽ മാൻകോട്ട് പ്രദേശത്ത് നിയന്ത്രണരേഖ കടന്ന പാക് അധീന ജമ്മു കശ്‌മീരിൽ നിന്നുള്ള പൗരനെ പിടികൂടിയതായി പൂഞ്ച് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ALSO READ : പുൽവാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മേഖലയില്‍ പരിശോധന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.