ETV Bharat / bharat

ട്യൂഷൻ സെന്‍ററിൽ നാല് വയസുകാരിയെ ബലാത്സംഗം ചെയ്‌തു ; യുവാവ് അറസ്റ്റില്‍ - 4 YEARS OLD RAPED - 4 YEARS OLD RAPED

കുട്ടിയെ ഉപദ്രവിച്ചത് ട്യൂഷൻ ടീച്ചറുടെ സഹോദരൻ. ലൈംഗിക ചൂഷണം നേരിട്ടത് കുട്ടി ക്ലാസിൽ തനിച്ചായ സമയത്ത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതിയുടെ ഓഫിസ് തകർത്തു.

MINOR GIRL RAPED  POCSO CASE  SEXUAL EXPLOITATION  MINOR GIRL RAPED AT TUITION CENTRE
Minor Girl Raped At Tuition Centre In East Delhi; Teacher's Brother Arrested
author img

By ETV Bharat Kerala Team

Published : Mar 25, 2024, 10:11 AM IST

ന്യൂഡൽഹി : ട്യൂഷൻ സെന്‍ററിൽ വച്ച് ബലാത്സംഗത്തിനിരയായി 4 വയസുകാരി. കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഞായറാഴ്‌ച വൈകുന്നേരം ട്യൂഷനുപോയ പെൺകുട്ടി ക്ലാസിൽ തനിച്ചായ സമയത്താണ് ലൈംഗിക ചൂഷണത്തിനിരയായത്. ട്യൂഷൻ ടീച്ചറുടെ സഹോദരനാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

പീഡനവിവരം പുറത്തറിഞ്ഞതോടെ നാട്ടുകാർ പ്രതിയുടെ ഓഫിസ് തകർത്തു. പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം രക്ഷിതാക്കൾ അറിഞ്ഞത്. തനിച്ചായപ്പോൾ ട്യൂഷൻ ടീച്ചറുടെ സഹോദരൻ കുട്ടിയെ ബലാത്സംഗം ചെയ്‌തുവെന്നും ഇത് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായും അമ്മ പറഞ്ഞു.

അതേസമയം പീഡനത്തിനിരയായ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിസിപി അപൂർവ ഗുപ്‌ത അറിയിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പെൺകുട്ടിയുടെ ആരോഗ്യം സാധാരണ നിലയിലാണെന്നും തെറ്റായ വിവരങ്ങൾ കൈമാറരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.