ETV Bharat / bharat

'ദരിദ്രരുടെയും യുവാക്കളുടെയും സ്‌ത്രീകളുടെയും സ്വപ്‌നങ്ങളാണ് തന്‍റേതും' ; ബിജെപി കൺവെൻഷനിൽ മോദി - പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിപക്ഷം പല തെറ്റായ അവകാശവാദങ്ങളും ഉന്നയിക്കുകയാണ്, ഇന്ത്യയെ വികസിത രാജ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

BJP National Convention  PM Narendra Modi  ബിജെപി ദേശീയ കൺവെൻഷൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി  PM Narendra Modi speech
PM Narendra Modi
author img

By ETV Bharat Kerala Team

Published : Feb 18, 2024, 4:35 PM IST

Updated : Feb 18, 2024, 5:00 PM IST

ന്യൂഡൽഹി : 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അതിനായി വലിയ സ്വപ്‌നങ്ങളും അതിന്‍റെ സാക്ഷാത്കാരവും സാധ്യമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്‌ച ബിജെപി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോടിക്കണക്കിന് സ്‌ത്രീകളുടെയും ദരിദ്രരുടെയും യുവാക്കളുടെയും സ്വപ്‌നങ്ങളാണ് തന്‍റെയും സ്വപ്‌നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു (PM Narendra Modi at BJP National Convention).

ചെങ്കോട്ടയിൽ നിന്ന് സ്‌ത്രീകളുടെ അന്തസിനെക്കുറിച്ച് സംസാരിക്കുകയും ടോയ്‌ലറ്റുകളുടെ വിഷയം ഉയർത്തുകയും ചെയ്‌ത ആദ്യത്തെ പ്രധാനമന്ത്രി താനാണെന്ന് അവകാശപ്പെട്ട നരേന്ദ്രമോദി സ്‌ത്രീകൾക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കപ്പെടുന്നതില്‍ വേദന പ്രകടിപ്പിക്കുകയും ചെയ്‌തു. യുവാക്കൾ, സ്‌ത്രീകൾ, കർഷകർ, എന്നിവരുടെ ശക്തി ഒരുമിപ്പിച്ചാണ് 'വീക്ഷിത് ഭാരത്' കെട്ടിപ്പടുക്കുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

വരും കാലങ്ങളിൽ "നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും" രാജ്യത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സ്‌ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി 'മിഷൻ ശക്തി' ഒരു സമ്പൂർണ ആവാസവ്യവസ്ഥ തന്നെ സൃഷ്‌ടിക്കും. 15,000 വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 'ഡ്രോൺ ദീദി' കൃഷിയിൽ ശാസ്‌ത്രീയ സ്വഭാവവും ആധുനികതയും കൊണ്ടുവരുമെന്ന് പറഞ്ഞ മോദി രാജ്യത്തെ മൂന്ന് കോടി സ്‌ത്രീകളെ 'ലക്ഷാധിപതി ദീദി'കളാക്കുമെന്നും അവകാശപ്പെട്ടു.

'ജനങ്ങളുടെ അഞ്ച് നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചത് ബിജെപിയാണ്. 500 വർഷത്തിന് ശേഷം ഗുജറാത്തിലെ പാവഗഡിൽ മതപതാക ഉയർത്തപ്പെട്ടു. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഞങ്ങൾ കർതാർപൂർ സാഹിബ് ഹൈവേ തുറന്നു. ഏഴ് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിൽ ആർട്ടിക്കിൾ 370 ൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു'- പ്രധാനമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പുതിയ വോട്ടർമാരിലേക്ക് എത്തിച്ചേരാനും അവരുടെ ആത്മവിശ്വാസം നേടാനും ബിജെപി കേഡർമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അടുത്ത 100 ദിവസത്തേക്ക് നവോന്മേഷത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു. "അടുത്ത അഞ്ച് വർഷം നിർണായകമാണ്.

നമ്മൾ 'വീക്ഷിത് ഭാരത്' എന്നതിലേക്ക് ഒരു വലിയ കുതിച്ചുചാട്ടം നടത്തേണ്ടതുണ്ട്. ശക്തമായ സംഖ്യയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത് ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ അനിവാര്യത" - പ്രധാനമന്ത്രി വ്യക്തമാക്കി.

"ഞങ്ങൾ രാജ്യത്തെ വലിയ അഴിമതികളിൽ നിന്നും ഭീകരാക്രമണങ്ങളിൽ നിന്നും മോചിപ്പിച്ചു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചു'. അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനാണ് താൻ മൂന്നാം തവണയും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

തന്‍റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ കോടിക്കണക്കിന് ആളുകൾക്ക് വീട് നിർമിച്ചുനൽകാൻ സാധിക്കില്ലായിരുന്നു. 10 വർഷത്തെ കളങ്കമില്ലാത്ത ഭരണവും 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതും സാധാരണ നേട്ടങ്ങളല്ലെന്നും മോദി ബിജെപി സമ്മേളനത്തിൽ പറഞ്ഞു. കൂടാതെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷത്തെയും മോദി കടന്നാക്രമിച്ചു.

രാജ്യത്തെ സായുധ സേനയുടെ പോലും മനോവീര്യം തകർക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറിയില്ല എന്നതാണ് അവർ ചെയ്‌ത വലിയ പാപം. പ്രതിപക്ഷം പല തെറ്റായ അവകാശവാദങ്ങളും ഉന്നയിക്കുകയാണ്. എന്നാൽ ഇന്ത്യയെ വികസിതമാക്കുമെന്ന വാഗ്‌ദാനം പാലിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Feb 18, 2024, 5:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.