ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിമാരും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി ചര്‍ച്ച ചെയ്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ചര്‍ച്ച. വികസിത് ഭാരത് 2047ഉം യോഗത്തില്‍ ചര്‍ച്ചയായി(Viksit Bharat 2047).
ഇക്കൊല്ലം മെയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തൊട്ടുപിന്നാലെയുള്ള നൂറ് ദിവസം നടപ്പാക്കേണ്ട അടിയന്തര പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി(Prime Minister Narendra Modi).
രണ്ട് വര്‍ഷമെടുത്താണ് വികസിത് ഭാരത് രൂപരേഖ തയാറാക്കിയത്. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍, അക്കാദമിക് പണ്ഡിതര്‍, വ്യവസായ സംഘടനകള്‍, പൊതുസമൂഹം, ശാസ്‌ത്രസംഘടനകള്‍, യുവാക്കള്‍, തുടങ്ങിയവരുമായി സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് തയാറാക്കിയിരിക്കുന്നത്. ഇവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും ആശയങ്ങളുമെല്ലാം വികസിത ഭാരത് 2017 പദ്ധതി രൂപരേഖ തയാറാക്കലിനായി ഉപയോഗിച്ചിട്ടുണ്ട്(Action Plan For Next 5 Years).
പദ്ധതി തയാറാക്കുന്നതിനായി 2700 യോഗങ്ങള്‍, ശില്‍പ്പശാലകള്‍, സെമിനാറുകള്‍ തുടങ്ങിയവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിച്ചു. 20 ലക്ഷം യുവാക്കളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. അവ ഇതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദേശീയ കാഴ്‌ചപ്പാടിലും ലക്ഷ്യങ്ങളിലും കര്‍മ്മ പരിപാടികളിലും ഊന്നിയുള്ള സമഗ്ര പദ്ധതിയാണ് വികസിത് ഭാരതിലൂടെ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സാമ്പത്തിക വികസനം, സാമൂഹ്യ വികസന പദ്ധതികള്‍, ജീവിത നിലവാരം മെച്ചപ്പെടുത്തല്‍, വ്യവസായാനുകൂല അന്തരീക്ഷം സൃഷ്‌ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമം തുടങ്ങിവയാണ് പദ്ധതിയുെട ലക്ഷ്യങ്ങള്‍.
മൂന്നാം വട്ടവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസമാണ് ഈ യോഗത്തിലൂടെ സര്‍ക്കാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: മോദി നല്‍കുന്നത് വഞ്ചനയുടെ ഉറപ്പ്; റെയിൽവേ നയങ്ങളിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി