ETV Bharat / bharat

'ഐഎസ്‌ആര്‍ഒയ്‌ക്ക് പുതിയ വിക്ഷേപണ സമുച്ചയം'; തമിഴ്‌നാട്ടില്‍ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി - ISRO Space Port Rocket Launch

തമിഴ്‌നാട്ടില്‍ 17,000 കോടിയലധികം രൂപയുടെ വികസന പദ്ധതികള്‍. സംരംഭങ്ങള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രീൻ ഹൈഡ്രജൻ ജലപാത ഫ്ലാഗ്‌ ഓഫ് ചെയ്‌തു.

ഐഎസ്‌ആര്‍ഒ  പ്രധാനമന്ത്രി നരേന്ദ്ര മോദി  PM Modi In Tamil Nadu  ISRO Space Port Rocket Launch  Narendra Modi In Tamil Nadu
Foundation Stone For New ISRO Launch Complex In TN
author img

By ETV Bharat Kerala Team

Published : Feb 28, 2024, 4:10 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. 17,000 കോടിയലധികം രൂപയുടെ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌ത അദ്ദേഹം പുതിയ സംരംഭങ്ങളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. സംസ്ഥാനത്ത് പുരോഗതിയുടെ പുതിയ അധ്യായം തുറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു (PM Narendra Modi).

കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രമഫലമായാണ് തമിഴ്‌നാട്ടില്‍ വികസനങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരം ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഏതാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഭരണം അതിന് അനുവദിക്കുന്നില്ലെന്ന് ഡിഎംകെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മോദി പറഞ്ഞു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും തങ്ങള്‍ വിട്ടുനില്‍ക്കില്ലെന്ന് ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഗ്രീൻ ഹൈഡ്രജൻ ജലപാത തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ഫ്ലാഗ് ഓഫ് ചെയ്‌ത് കൊണ്ട് അദ്ദേഹം പറഞ്ഞു (New Projects In Tamil Nadu).

കേന്ദ്ര സര്‍ക്കാരിന്‍റെ നിരന്തരമായ ശ്രമങ്ങള്‍ കാരണം തമിഴ്‌നാട്ടില്‍ ജീവിത സൗകര്യം മെച്ചപ്പെട്ടു. സംസ്ഥാനത്ത് വരാനിരിക്കുന്ന പുതിയ പദ്ധതികള്‍ വികസിത ഇന്ത്യയുടെ റോഡ്‌മാപ്പിന്‍റെ ഒരു പ്രധാന ഭാഗം കൂടിയാണ്. താന്‍ പറയുന്നതെന്തും രാഷ്‌ട്രീയ നേട്ടത്തിനാണെന്നും ചിന്തിക്കരുത് (ISRO Kulasekharapatnam Space Port Rocket Launch). അത് വികസനത്തിന് മാത്രമുള്ളതാണ് (New ISRO Launch Complex In TN).

തമിഴ്‌നാട്ടിലേത് അടക്കം രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും തനിക്ക് ഒരു കാര്യമാണ് പറയാനുള്ളത്. സത്യം കയ്‌പേറിയതാണ്. എന്നാലും അത് പറയേണ്ടതുണ്ട്. ഞാൻ കൊണ്ടുവന്ന ഈ പദ്ധതികളെല്ലാം പതിറ്റാണ്ടുകളായി നാട്ടുകാരുടെ ആവശ്യങ്ങളായിരുന്നു (Prime Minister Narendra Modi In Tamil Nadu).

യുപിഎ ഭരണകാലത്ത് തമിഴ്‌നാട്ടിലെ ഭരണകക്ഷിയാണ് കേന്ദ്രത്തിൽ അധികാരം പങ്കിട്ടതെന്ന് ഡിഎംകെയെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ സംസ്ഥാന പുരോഗതിയെ കുറിച്ച് ബോധവാന്മാരായിരുന്നില്ല. എല്ലാ വികസന സംരംഭങ്ങളും 'സേവക്' ആണ് സംസ്ഥാനത്തിന് നൽകിയത്.

986 കോടി രൂപ വിലമതിക്കുന്ന ഐഎസ്ആർഒയുടെ പുതിയ വിക്ഷേപണ സമുച്ചയത്തിന് കുലശേഖരപട്ടണത്ത് പ്രധാനമന്ത്രി തറക്കല്ലിട്ടു. 35 പ്രത്യേക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ സമുച്ചയം. ബഹിരാകാശ പര്യവേക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചെക്ക്‌ ഔട്ട് കമ്പ്യൂട്ടറുകളുള്ള മൊബൈല്‍ ലോഞ്ച് സ്‌ട്രക്‌ച്ചറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട് (Mobile Launch Structure (MLS).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.