ഗുജറാത്ത്: ഇത്തവണയും സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ ഇന്ത്യ-പാക് അതിർത്തിയില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് (കരസേന, നാവികസേന, വ്യോമസേന) ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഇത്തവണ നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ബിഎസ്എഫ് യൂണിഫോം ധരിച്ച് എത്തിയ മോദി ജവാന്മാര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി.
എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ജവാൻമാർ ശക്തി തെളിയിച്ചിട്ടുണ്ട്. അതില്‍ അഭിമാനമുണ്ടെന്നും സൈന്യം നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇതാദ്യമായല്ല പ്രധാനമന്ത്രി മോദി സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നത്.
Celebrating Diwali with our brave Jawans in Kutch, Gujarat.https://t.co/kr3dChLxKB
— Narendra Modi (@narendramodi) October 31, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലേയിലും ലഡാക്കിലും സൈനികർക്കൊപ്പം അദ്ദേഹം മുമ്പ് ദീപാവലി ആഘോഷിച്ചിരുന്നു. ഇന്ന് രാവിലെ ദേശീയ ഏകത ദിനാചരണത്തിന്‍റെ ഭാഗമായി സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമയ്‌ക്ക് മുന്നില്‍ മോദി പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു.
Also Read: 'ഇന്ത്യയും ചൈനയും പരസ്‌പരം മധുരം കൈമാറി', സൈനിക പിന്‍മാറ്റം ഏതാണ്ട് പൂർത്തിയായെന്ന് രാജ്‌നാഥ് സിങ്