ETV Bharat / bharat

'ജന്മനാടിന്‍റെ സുഗന്ധവുമായി ഞാൻ എത്തി, ഭാരത്-യുഎഇ സൗഹൃദ ബന്ധം നീണാൾ വാഴട്ടെ'; പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎഇയിലെ അഹ്‌ലന്‍ മോദി പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസസമൂഹത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി

PM Modi in UAE  modi speech in abudabi  Indian diaspora event  പ്രധാനമന്ത്രി നരേന്ദ്രമോദി  യുഎഇയിൽ പ്രധാനമന്ത്രി
India UAE
author img

By ETV Bharat Kerala Team

Published : Feb 13, 2024, 10:25 PM IST

അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ നിങ്ങളിൽ അഭിമാനിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ വാഴ്‌ത്തേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ചൊവ്വാഴ്‌ച യുഎഇയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു. 'അഹ്‌ലൻ മോദി' പരിപാടിയിൽ 'മോദി, മോദി' എന്ന വിളികളോടെയായിരുന്നു ഇന്ത്യൻ പ്രവാസി സമൂഹം അദ്ദേഹത്തെ വരവേറ്റിയത്. സായിദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ ഉയർന്നുവന്ന മോദി വിളികൾക്കിടയിൽ ആയിരക്കണക്കിനാളുകളോട് നമസ്‌കാർ നൽകിയാണ് പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. യുഎഇയിലെ പ്രവാസികളുടെ വാത്സല്യത്തിൽ താൻ മതിമറന്നെന്നും മോദി പറഞ്ഞു (Its time to hail India UAE friendship PM Modi at Indian diaspora event).

ഇവിടെ ഇത്രയധികം ആളുകൾ വന്ന് ചരിത്രം രചിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിങ്ങൾ വന്നിരിക്കാം, പക്ഷേ എല്ലാവരുടെയും ഹൃദയങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ വാഴ്ത്തേണ്ട സമയമാണിത്. ഈ ചരിത്ര സ്‌റ്റേഡിയത്തിൽ ഓരോ ഹൃദയമിടിപ്പും ഒരേ വികാരത്തെ പ്രതിധ്വനിക്കുന്നു എന്നും മോദി അഭിപ്രായപ്പെട്ടു.

ഞാൻ എൻ്റെ കുടുംബാംഗങ്ങളെ കാണാൻ വന്നിരിക്കുന്നു. നിങ്ങൾ ജനിച്ച മണ്ണിൻ്റെ സുഗന്ധം ഞാൻ കൊണ്ടുവന്നു. ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയത്. 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു. ഭാരത്-യുഎഇ സൗഹൃദം നീണാൾ വാഴട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ ഓർമ്മകൾ എന്നോടൊപ്പം ഉണ്ടായിരിക്കും. നിങ്ങൾ എന്നോട് കാണിക്കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്. നിങ്ങളോരോരുത്തരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ എനിക്ക് അതിൻ്റെ പരമോന്നത സിവിലിയൻ അവാർഡ് നൽകിയതിൽ താൻ ഭാഗ്യവാനാണ്. ഈ ബഹുമതി എൻ്റേത് മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെയും നിങ്ങളുടെ എല്ലാവരുടെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2015ലെ തൻ്റെ ആദ്യ സന്ദർശനം അനുസ്‌മരിക്കവെ, താൻ അന്ന് കേന്ദ്ര സർക്കാരിൽ പുതിയ ആളായിരുന്നുവെന്നും മൂന്ന് പതിറ്റാണ്ടിനിടെ ഏതെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ യുഎഇ സന്ദർശനമാണിതെന്നും അതിനുശേഷം പത്ത് വർഷത്തിനിടെ ഇത് ഏഴാമത്തെ യുഎഇ സന്ദർശനമാണെന്നും മോദി അഭിപ്രായപ്പെട്ടു.

അബുദാബിയിലെത്തിയ പ്രധാനമന്ത്രി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദുമായി ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചർച്ചയിൽ ബിൻ സായിദ് അൽ നഹ്യാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.