ഭുവനേശ്വർ: പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കാൻ 100 രൂപ അയച്ച് ഒഡിഷയിൽ നിന്നുള്ള ദളിത് സ്ത്രീ. പാർട്ടി അംഗത്വ ഡ്രൈവിന്‍റെ ഭാഗമായി ബിജെപി നേതാവ് ബൈജയന്ത് ജയ് പാണ്ഡ ഒഡിഷയിലെ സുന്ദർഗഢ് ജില്ലയിൽ എത്തിയപ്പോഴാണ് ദളിത് സ്ത്രീ പ്രധാനമന്ത്രിക്കായി 100 രൂപ കൊടുത്തയച്ചത്. നാരി ശക്തിയുടെ ഈ അനുഗ്രഹം വികസിത ഭാരത പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Very touched by this affection. I bow to our Nari Shakti for always blessing me. Their blessings inspire me to keep working to build a Viksit Bharat. https://t.co/Iw8m51zagY
— Narendra Modi (@narendramodi) October 19, 2024
ദളിത് സ്ത്രീ 100 രൂപ നൽകുന്ന പോസ്‌റ്റ് ബൈജയന്ത് ജയ് പാണ്ഡ, ചിത്രങ്ങളോടൊപ്പം എക്‌സിൽ പങ്കുവെച്ചിരുന്നു. ഇതിന് പുറകെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിക്കാൻ 100 രൂപ തരണമെന്ന് ഈ ദളിത് സ്ത്രീ എന്നി നിർബന്ധിച്ചു. അത് ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞിട്ടും അവർ അത് ചെവികൊണ്ടില്ല. എന്‍റെ വിശദീകരണങ്ങൾ അവർ തള്ളിക്കളഞ്ഞു, ഇത് ഒഡീഷയും ഭാരതവും അനുഭവിക്കുന്ന പരിവർത്തനത്തിൻ്റെ പ്രതിഫലനമാണ്', അഞ്ച് തവണ എംപിയായിട്ടുള്ള ബൈജയന്ത് ജയ് പാണ്ഡ എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ വാത്സല്യം തന്നെ വളരെ അധികം സ്‌പർശിച്ചെന്നും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വികസിത ഭാരത് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മോദി പറഞ്ഞു. 'എന്നെ എപ്പോഴും അനുഗ്രഹിക്കുനന്തിന് ഞങ്ങളുടെ നാരീശക്തിയെ വണങ്ങുന്നു. ഒരു വികസിത് ഭാരത് കെട്ടിപ്പടുക്കാൻ ഞാൻ തുടർന്നും പ്രവർത്തിക്കുമെന്നായുരുന്നു മോദിയുടെ വാക്കുകള്‍.
Also Read:പ്രധാനമന്ത്രി നാളെ വാരണാസിയില്‍; 1300 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും