ന്യൂഡൽഹി: സംഘടന തലത്തില്‍ ജനാധിപത്യം പാലിക്കാത്തപ്പോൾ എന്ത് സംഭവിക്കും എന്നതിന് ഉദാഹരണങ്ങളാണ് പല പ്രതിപക്ഷ പാർട്ടികളുമെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ അംഗത്വ യജ്ഞം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 33 ശതമാനം സ്‌ത്രീ സംവരണം നിയമസഭയിലും ലോക്‌സഭയിലും നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ആറ് വർഷത്തിലും നടക്കുന്ന ബിജെപിയുടെ അംഗത്വ യജ്ഞത്തിൽ നിലവിലുള്ള അംഗത്വങ്ങൾ പുതുക്കുകയും പുതിയ അംഗങ്ങളെ ബിജെപിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. നൂതനമായി ചിന്തിക്കാനും അതിർത്തി ഗ്രാമങ്ങൾ പാർട്ടി കോട്ടകളാക്കി മാറ്റാനും പ്രധാനമന്ത്രി ബിജെപി അംഗങ്ങളോട് ആവശ്യപ്പെട്ടു.
പത്ത് വർഷം മുൻപ് അഴിമതി നടന്നിട്ടുണ്ടോയെന്ന് പുതിയ തലമുറയ്‌ക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 18 മുതൽ 25 വയസ് വരെ പ്രായമുള്ളവരെ പാർട്ടിയിൽ അംഗത്വമെടുപ്പിക്കണമെന്ന് പാർട്ടി നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്‌സഭയിൽ രണ്ട് എംപി പാർട്ടിയെന്ന നിലയിലാണ് ബിജെപി തുടക്കം കുറിച്ചത്. എന്നാൽ ഇന്ന് ജനങ്ങളുടെ ക്ഷേമം എന്ന പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയാണ് പാർട്ടിയുടെ ഉയർച്ചയ്‌ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: എസ്‌സിഒ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന്‍ സന്ദര്‍ശിക്കുമോ?