ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ വാഹനങ്ങള്‍ക്കും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. 1988ലെ വാഹന നിയമത്തിന്‍റെ 146-ാം വകുപ്പില്‍ ആണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്ക് ശിക്ഷയുമുണ്ട്.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയടക്കമുള്ളവയാണ് ലഭിക്കുക. ആദ്യഘട്ടത്തില്‍ നിയമലംഘനം നടത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും. ഇതേ കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്ന് മാസം തടവോ നാലായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
അതേസമയം ഇതൊരു നിയമപരമായ ബാധ്യത മാത്രമായി കാണാതെ ഇതൊരു ഉത്തരവാദിത്തമായിക്കൂടി എടുക്കണമെന്നാണ് അധികൃതരുടെ വിശദീകരണം. കാരണം അപകടങ്ങള്‍ സംഭവിച്ചാല്‍ ഇത് ഇരയ്ക്ക് ഒരു സഹായം കൂടി ആകുന്നു. വാഹന ഉടമകള്‍ യഥാസമയത്ത് തന്നെ തങ്ങളുടെ വാഹനത്തിന്‍റെ ഇന്‍ഷ്വറന്‍സ് പരിശോധിച്ച് പുതുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
Also Read: ഇവ കാറില്‍ സൂക്ഷിക്കരുതേ, കാറുകള്‍ പൊട്ടിത്തെറിക്കും