ETV Bharat / bharat

അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും രാജ്യതാൽപര്യം കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു

GAUTAM ADANI  ADANI BRIBERY CASE  US CHARGES  ഗൗതം അദാനി
Gautam Adani (IANS)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡല്‍ഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.

അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം അദാനിക്കും മറ്റ് ആരോപണ വിധേയര്‍ക്കുമെതിരെ യുഎസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്.

ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും രാജ്യതാൽപര്യം കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന് അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഈ കുറ്റകൃത്യങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്നതിനാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കിയേക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അന്വേഷണങ്ങൾ പൂര്‍ത്തിയാക്കുകയും, അതിന്‍റെ റിപ്പോർട്ട് സത്യസന്ധമായി പുറത്തുവിടാൻ സെബി തയ്യാറാകണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അതേസമയം, 2023 ലെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ച സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2024 ജനുവരി 3 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇതുവരെ അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്ന് തിവാരി ഹർജിയിൽ പറഞ്ഞു.

ലാഭകരമായ സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ ചെയര്‍മാന്‍ ഗൗതം അദാനി 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്ന അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. അദാനി ഗ്രീന്‍ എനര്‍ജിക്കും മറ്റൊരു കമ്പനിക്കും 12 ഗിഗാവാട്ടിന്‍റെ സൗരോര്‍ജ പദ്ധതിക്ക് കരാര്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2,100 കോടി രൂപ ) കൈക്കൂലി കൊടുത്തെന്നും ഈ പദ്ധതിവഴി ഇരുപത് വര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ (ഏകദേശം 1600 കോടി രൂപ) ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്നും ആരോപണമുണ്ട്.

Read Also: ഉത്തര്‍പ്രദേശില്‍ ജുമാമസ്‌ജിദ് സർവേ നടത്താന്‍ എത്തിയ സംഘത്തിന് നേരെ കല്ലേറ്; സംഘര്‍ഷാവസ്ഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.