ETV Bharat / bharat

LOK SABHA ELECTION 2024 PHASE 3 LIVE: ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; ജനവിധി തേടുന്നത് 1300 സ്ഥാനാര്‍ഥികൾ - THIRD PHASE OF LS POLLS - THIRD PHASE OF LS POLLS

LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
PHASE 3 LOK SABHA ELECTION 2024
author img

By ETV Bharat Kerala Team

Published : May 7, 2024, 7:13 AM IST

Updated : May 7, 2024, 6:01 PM IST

18:01 May 07

അഞ്ച് മണി വരെ രേഖപ്പെടുത്തിയത് 60.19 ശതമാനം പോളിങ്

  • ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ രേഖപ്പെടുത്തിയത് 60.19 ശതമാനം പോളിങ്.

16:06 May 07

മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 50.71 ശതമാനം പോളിങ്

  • ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ വൈകിട്ട് മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 50.71 ശതമാനം പോളിങ്. ഏറ്റവും കുറവ് മഹാരാഷ്‌ട്രയില്‍ (42 ശതമാനം). പോളിങ് ശതമാനം ഇങ്ങനെ : മധ്യപ്രദേശ് - 50.09 ശതമാനം, കര്‍ണാടക - 54.02 ശതമാനം, ഗുജറാത്ത് - 47 ശതമാനം, ബിഹാര്‍ - 46 ശതമാനം, പശ്ചിമ ബംഗാള്‍ - 63 ശതമാനം, ഛത്തീസ്‌ഗഡ് - 58 ശതമാനം

15:42 May 07

മാള്‍ഡയില്‍ വോട്ട് ബഹിഷ്‌കരണം

  • വികസന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മാള്‍ഡയിലെ സ്‌ത്രീകള്‍ മൂന്നാംഘട്ട വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നു.

15:34 May 07

ഒരുമണി വരെ രേഖപ്പെടുത്തിയത് 40 ശതമാനം പോളിങ്

  • ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഉച്ചയ്‌ക്ക് ഒരുമണി വരെ രേഖപ്പെടുത്തിയത് 40 ശതമാനം പോളിങ്.

13:05 May 07

12.35 PM - 'ഇന്ത്യ മുന്നേറുന്നു': വോട്ട് ചെയ്‌ത ശേഷം ഗൗതം അദാനി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഗുജറാത്തിലെ അഹമ്മദാബാദിലെ മഹ്മദ്‌പുര പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി തൻ്റെ ജനാധിപത്യ അവകാശം വിനിയോഗിച്ചു. ഇന്ത്യയുടെ മുന്നേറ്റത്തിന് ഊന്നൽ നൽകിക്കൊണ്ട് എ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അദാനി.

12:03 May 07

LOK SABHA ELECTION 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
POLLING PERCENTAGE TILL 11 AM
  • 11.40 AM - രാവിലെ 11 മണി വരെയുള്ള വോട്ടിങ് ശതമാനം

രാവിലെ 11 മണി വരെ 25.41% പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് ബംഗാളിൽ. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 32.82% വോട്ട്.

10:40 May 07

10.20 AM

  • ഖാർഗെ വോട്ട് ചെയ്‌തു, കോൺഗ്രസ് വിജയിക്കുമെന്ന് ആത്മവിശ്വാസം

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കലബുറഗിയിലെ ഗുണ്ടുഗുർത്തി ഗ്രാമത്തിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് ചെയ്യുന്നു. ഇത്തവണ കോൺഗ്രസ് വിജയിക്കുമെന്ന് ജനങ്ങൾ ഉറപ്പാക്കുമെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. "എല്ലാ വ്യവസായികളും പാവപ്പെട്ടവരും ചേർന്ന് കോൺഗ്രസിനെ ഇത്തവണ വിജയിപ്പിക്കും. കഴിഞ്ഞ തവണ തെറ്റ് ചെയ്‌തതിൽ ജനങ്ങൾ ഖേദിക്കുന്നു, അവർ കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കും...", അദ്ദേഹം പറഞ്ഞു.

10:02 May 07

9.45 AM

PHASE 3 LOK SABHA ELECTION POLLING PERCENTAGE

രാവിലെ 9 മണി വരെയുള്ള പോളിങ് ശതമാനം

08:45 May 07

8.37 AM - ബിജെപി സ്ഥാനാര്‍ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റും തമ്മില്‍ വാക്കേറ്റം

മൂന്നാം ഘട്ട പോളിങ്ങിനിടെ പശ്ചിമബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റും തമ്മില്‍ വാക്കേറ്റം. ജാംഗിപൂരിലെ പോളിങ് ബൂത്തിലാണ് ബിജെപി സ്ഥാനാർഥി ധനഞ്ജയ് ഘോഷുമായി ടിഎംസി ബൂത്ത് പ്രസിഡൻ്റും ഏറ്റുമുട്ടിയത്.

08:40 May 07

  • 'ലോകം കണ്ടുപഠിക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയ': പ്രധാനമന്ത്രി

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും, തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റും ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങൾക്ക് കണ്ട് പഠിക്കാനുള്ള ഒരു ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും വലിയ സർവകലാശാലകൾ ഇത് സംബന്ധിച്ച് ഒരു പഠനം നടത്തേണ്ടതുണ്ട്. ഏകദേശം 64 രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നു, അവയെല്ലാം താരതമ്യം ചെയ്യണം. ഈ വർഷം ജനാധിപത്യത്തിൻ്റെ ആഘോഷം പോലെയാണ്... വോട്ട് ചെയ്യാനും ജനാധിപത്യത്തിൻ്റെ ഉത്സവം ആഘോഷിക്കാനും ഞാൻ ജനങ്ങളോട് വീണ്ടും പറയുന്നു.” വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

07:46 May 07

  • 7.40 AM - പ്രധാനമന്ത്രി വോട്ട് ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. നേരത്തെ ഇതേ പോളിങ് സ്‌റ്റേഷനിൽ വോട്ട് ചെയ്‌ത ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നു. വോട്ട് ചെയ്‌ത ശേഷം പ്രധാനമന്ത്രി മോദി തൻ്റെ മഷി പുരട്ടിയ വിരൽ പ്രദർശിപ്പിക്കുകയും അണികളെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു.

07:40 May 07

  • 7.25 AM അമിത് ഷാ വോട്ട് ചെയ്യാന്‍ അഹമ്മദാബാദ് സ്‌കൂളിലെത്തി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ വോട്ട് രേഖപ്പെടുത്തും.

06:08 May 07

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട പോളിങ് തുടങ്ങി. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 93 മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നിര്‍ണായക ഭൂരിപക്ഷം നേടിയ മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ബിഹാർ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലടക്കമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ച് വരെ നീളും. 120 വനിതകൾ ഉൾപ്പെടെ 1300 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ 25 സീറ്റുകളിലും, മഹാരാഷ്‌ട്രയിലെ 11 സീറ്റുകളിലും, ഉത്തർപ്രദേശിലെ 10 സീറ്റുകളിലും, കർണാടകയിലെ 28 ൽ ബാക്കിയുള്ള 14 സീറ്റുകളിലും, ഛത്തീസ്‌ഗഡിൽ ഏഴ് സീറ്റുകളിലും, ബിഹാറില്‍ അഞ്ച് സീറ്റുകളിലും, അസമിലും പശ്ചിമ ബംഗാളിലും നാല് വീതം സീറ്റുകളിലും, ഗോവയിൽ രണ്ട് സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാന സ്ഥാനാര്‍ഥികൾ:

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് ജനവിധി തേടുന്നുണ്ട്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മധ്യപ്രദേശിലും മത്സരിക്കുന്നു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അദ്ദേഹത്തിനെ നേരിടുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാര്‍ഥിയായ മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ എന്നിവര്‍ പശ്ചിമ ബംഗാളിലെ പ്രമുഖരാണ്. മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ സിങ്, ബിജെപി കർണാടക മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മൈ തുടങ്ങിയവരും ഇന്ന് ജനവിധി തേടുന്നു.

Last Updated : May 7, 2024, 6:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.