ETV Bharat / bharat

പി എം ആവാസ് യോജന ഗ്രാമീൺ പദ്ധതി; 3 കോടി വീടുകൾ യാഥാര്‍ഥ്യമാക്കിയെന്ന് നിര്‍മല സീതാരാമന്‍

author img

By ETV Bharat Kerala Team

Published : Feb 1, 2024, 3:53 PM IST

പി എം ആവാസ് യോജന ഗ്രാമീൺ പദ്ധതി വഴി അടുത്ത 5 വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ എന്ന ലക്ഷ്യം കൂടി യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി.

Pradhan Mantri Awaas Yojana  Budget 2024 Live  India Budget 2024  nirmala sitharaman budget
പി എം ആവാസ് യോജന ഗ്രാമീൺ എന്ന പദ്ധതി വഴി ഞങ്ങൾ 3 കോടി വീടുകൾ യാഥാര്‍ഥ്യമായി

ന്യൂഡല്‍ഹി : രാജ്യത്തിന്‍റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമൻ. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണിത്. പുതിയ പാര്‍ലമെന്‍റില്‍ നടക്കുന്ന ആദ്യത്തെ ബജറ്റ് എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. നിര്‍മല സീതാരാമന്‍റെ ആറാമത്തെ ബജറ്റ് അവതരണമാണിത്. കഴിഞ്ഞ 10 വർഷമായി നിരവധി വികസനങ്ങൾ രാജ്യത്ത് നടന്നുവെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു. 'ഹർ ഘർ ജൽ' പദ്ധതിയിലൂടെ നിരവധി ആളുകൾക്ക് ഭവനം നിര്‍മ്മിച്ച് നല്‍കി. പാചക വാതകം, വൈദ്യുതി, എന്നിവ വികസനത്തിന്‍റെ ഭാഗമായെന്നും, സര്‍ക്കാര്‍ സാമ്പത്തിക സേവനങ്ങൾ ചെയ്‌തുവെന്നും നിര്‍മല സീതാരാമൻ പറഞ്ഞു.

കൊവിഡ് മൂലമുള്ള വെല്ലുവിളികൾക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീൺ എന്ന പദ്ധതി വഴി ഞങ്ങൾ 3 കോടി വീടുകൾ യാഥാര്‍ഥ്യമായി. അടുത്ത 5 വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ എന്ന ലക്ഷ്യം കൂടി യാഥാര്‍ഥ്യമാക്കും.

ഗ്രാമപ്രദേശങ്ങളിൽ 'എല്ലാവർക്കും വീട്' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് ഗ്രാമവികസന മന്ത്രാലയം 2016 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമിൻ (PMAY-G) നടപ്പിലാക്കിയത്. 2024 മാർച്ചോടെ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ 2.95 കോടി വീടുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

2018 -19 മുതൽ 2022 - 23 വരെയുള്ള സാമ്പത്തിക വർഷം മുതൽ അഞ്ച് വർഷങ്ങളിൽ പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമിണിന് കീഴിൽ വീടുകൾ നിർമ്മിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച ഫണ്ടിൻ്റെ കേന്ദ്ര വിഹിതം ഏകദേശം 1,60,853.38 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.

പുരപ്പുര സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി വീടുകളില്‍ എല്ലാ മാസവും 300 മീറ്റര്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും നിര്‍മല സീതാരാമൻ ബജറ്റില്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചു.

ഇടത്തരം കുടുംബങ്ങൾക്ക് ഭവനം : മധ്യവർഗത്തിലെ അർഹരായ വിഭാഗങ്ങളെ സഹായിക്കാൻ ഞങ്ങളുടെ സർക്കാർ ഒരു പദ്ധതി ആരംഭിക്കുന്നുവെന്ന് നിര്‍മല സീതാരാമൻ.

'സ്വന്തമായി ഭവനം ഇല്ലാതെ വാടക വീടുകളിലോ, ചേരികളിലോ കോളനികളിലോ താമസിക്കുന്ന ആളുകൾക്ക് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനോ നിര്‍മിക്കുന്നതിനോ സഹായം നല്‍കുമെന്ന്' പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു എന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.