ETV Bharat / bharat

രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗിത്തിനിടെ പ്രതിപക്ഷ എംപിമാരുടെ വാക്കൗട്ട് - Opposition walkout in Rajya Sabha

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്, നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പറയുന്നതിനിടെ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാർ വാക്കൗട്ട് നടത്തി.

RAJYA SABHA  OPPOSITION WALKOUT  രാജ്യസഭ  പ്രതിപക്ഷ എംപിമാരുടെ വാക്കൗട്ട്
Rajya Sabha (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 3:36 PM IST

ന്യൂഡൽഹി : രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പറയുന്നതിനിടെ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാർ വാക്കൗട്ട് നടത്തി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാക്കൗട്ട്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ എംപിമാര്‍ വാക്കൗട്ട് നടത്തിയത്.

പ്രതിഷേധിച്ച എംപിമാരെ രാജ്യസഭ ചെയർമാൻ ജഗ്‌ദീപ് ധൻഖർ വിമർശിച്ചു. ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ് എന്നായിരുന്നു ജഗ്‌ദീപ് ധൻഖറിന്‍റെ പരാമര്‍ശം. രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയതിലൂടെ ഖാർഗെ ഓഫീസിനെ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. തടസങ്ങളില്ലാതെ സംസാരിക്കാൻ മതിയായ സമയം ഖാര്‍ഗെയ്ക്ക് നൽകിയിട്ടുണ്ടെന്നും ജഗ്‌ദീപ് ധന്‍കർ വ്യക്തമാക്കി.

അതിനിടെ, പ്രതിപക്ഷ എംപിമാർ സത്യം കേൾക്കാൻ ധൈര്യപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കള്ളം പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ലെന്നത് രാജ്യം കാണുകയാണ്. രാജ്യസഭയുടെ മഹത്തായ പാരമ്പര്യത്തെ ഇവര്‍ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹത്രാസില്‍ ആള്‍ദൈവം ഭോലേ ബാബായുടെ പ്രാര്‍ഥനാ സമ്മേളനത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ട സംഭവത്തില്‍ സഭ അനുശോചനം രേഖപ്പെടുത്തി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ, നിയമനിർമ്മാണം വേണമെന്ന് ഖാർഗെ സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read : ഹത്രാസിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയില്ല: 'സത്സംഗ്' സംഘാടകർക്കെതിരെ കേസെടുക്കും; യുപി സർക്കാർ - HATHRAS STAMPEDE DEATH UPDATES

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.