കൂച്ച്ബീഹാര്‍ (പശ്ചിമബംഗാള്‍): പൗരത്വ നിയമത്തില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതാംബയില്‍ വിശ്വാസമുള്ള ആര്‍ക്കം പൗരത്വം നല്‍കുമെന്നത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാളിലെ കൂച്ച്ബെഹാറില്‍ റാഷ് മേള മൈതാനിയല്‍ കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ കക്ഷികള്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കും താന്‍ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങളെക്കുറിച്ച് ഒരിക്കലും ആശങ്ക പ്രകടിപ്പിക്കുന്നതേയില്ല. അത് കൊണ്ടാണ് തങ്ങള്‍ സിഎഎ കൊണ്ടുവന്നത്. ഇതോടെ ഇവര്‍ അഭ്യൂഹങ്ങളും നുണകളും പ്രചരിപ്പിക്കുന്നു.
Also Read: യുഎപിഎയും കള്ളപ്പണ നിരോധന നിയമവും എടുത്തുമാറ്റും; വമ്പന്‍ വാഗ്‌ദാനങ്ങളുമായി സിപിഎം പ്രകടന പത്രിക
ചതിയുടെയും നുണകളുടെയും രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നതിലാണ് പ്രതിക്ഷ കക്ഷികള്‍ക്ക് താത്പര്യം. അഴിമതി തുടച്ചു നീക്കുമെന്ന് താന്‍ പറയുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെട്ടിരിക്കും. പാവങ്ങള്‍ക്ക് നീതി കിട്ടും. അടുത്ത അഞ്ച് വര്‍ഷം കൂടുതല്‍ ശക്തമായ നടപടികള്‍ അഴിമതിക്കെതിരെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.