ETV Bharat / bharat

'എന്‍റെ കാറിന് വരെ രണ്ട് തവണ പിഴയിട്ടു', വാഹനാപകടങ്ങളുടെ കാരണം പറഞ്ഞ് കേന്ദ്ര ഗതാഗത മന്ത്രി - GADKARI POINT OUT ACCIDENT REASONS

ലോകം മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കുന്നതിനേക്കാള്‍ പ്രശ്‌നം, റോഡില്‍ ലൈൻ അച്ചടക്കം പാലിക്കാത്തതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

ROAD ACCIDENTS IN INDIA  REASONS OF ACCIDENT  UNION MINISTER NITIN GADKARI  വാഹനാപകടം
Nitin Gadkari (IANS)
author img

By PTI

Published : Dec 12, 2024, 4:11 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്‍റെ പ്രധാന കാരണം റോഡിലെ ലൈൻ അച്ചടക്കം പാലിക്കാത്തതാണെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് മുംബൈയിൽ വച്ച് തന്‍റെ കാറിന് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി

ലോക്‌സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു ഗഡ്‌കരിയുടെ പ്രതികരണം. ജനങ്ങളില്‍, പ്രത്യേകിച്ച് യുവാക്കൾക്കിടയില്‍ ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തണം, ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പോലും ബോധവാന്മാരാകണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകം മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വാഹനം അമിത വേഗത്തില്‍ ഓടിക്കുന്നതിനേക്കാള്‍ വലിയ പ്രശ്‌നം, റോഡില്‍ ലൈൻ അച്ചടക്കം പാലിക്കാത്തതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഗതാഗത നിയമലംഘനം തടയാൻ റോഡുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മണ്ഡലങ്ങളിലും ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും മന്ത്രി സഭാംഗങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. റോഡപകടങ്ങൾ തടയുന്നതിന് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് സഭാംഗങ്ങളുടെ കടമയാണെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ചൂണ്ടിക്കാട്ടി.

Read Also: മഴയത്ത് ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധിക്കുക; റോഡിലെ ഹൈഡ്രോപ്ലേനിങ് എട്ടിന്‍റെ പണി തരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.