ETV Bharat / bharat

'ടോള്‍ സംവിധാനങ്ങള്‍ നിര്‍ത്തലാക്കി, സാറ്റലൈറ്റ് അധിഷ്‌ഠിത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും': നിതിന്‍ ഗഡ്‌കരി - Gadkari SATELLITE BASED TOLL SYSTEM

author img

By ETV Bharat Kerala Team

Published : Jul 26, 2024, 4:53 PM IST

രാജ്യത്ത് സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനം വരുന്നു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാധമെന്ന് മന്ത്രി നിതിന്‍ ഗഡ്‌കരി.

GNSS TOLL SYSTEM  സാറ്റലൈറ്റ് ടോൾ പിരിവ്  നിതിന്‍ ഗഡ്‌കരി ടോള്‍ പിരിവ്  Nitin Gadkari About Toll
Minister Nitin Gadkari (ETV Bharat)

ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള ടോൾ സംവിധാനങ്ങൾ നിർത്തലാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. പകരം സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനങ്ങൾ അവതരിപ്പിക്കും. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (GNSS) ഉപയോഗിച്ചുള്ള ടോൾ പിരിവായിരിക്കും നാഷണൽ ഹൈവേകളിൽ അടക്കം ഇനി ഉണ്ടാകുക. ടോൾ പിരിവിൻ്റെ കാര്യക്ഷമത വർധിപ്പിക്കാനും ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഫാസ്റ്റ് ടാഗ് സംവിധാനവും സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവും: റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ ടെക്‌നോളജിയിലാണ് ഫാസ്റ്റ് ടാഗ് സംവിധാനം പ്രവർത്തിക്കുന്നത്. ഇത് സാധാരണ ടോൾ പ്ലാസകളിലെ പണപ്പിരിവിനേക്കാൾ വേഗത്തിൽ പണം പിരിക്കാൻ സഹായിക്കുമെന്നാൽ പോലും ടോൾ ബൂത്തുകളിൽ വാഹനങ്ങൾക്ക് നിർത്തേണ്ടി വരുന്നു. ഇത് തിരക്കുള്ള സമയങ്ങളിൽ വലിയ ക്യൂ ഉണ്ടാക്കുന്നു. വേഗത്തിലുള്ള ടോൾ പേയ്‌മെൻ്റുകൾക്കായി ഉപയോക്താക്കൾക്ക് പ്രീ-പെയ്‌ഡ് ബാലൻസ് നിലനിർത്തേണ്ടതായും വരുന്നു.

അതേസമയം ജിഎൻഎസ്‌എസ് ഉപഗ്രഹങ്ങളുമായി ആശയവിനിമയം നടത്തുന്ന വെർച്വൽ ടോൾ ബൂത്തുകളാണിവ. ഈ സംവിധാനം വഴി വാഹനങ്ങളുടെ ലൊക്കേഷനുകൾ ട്രാക്ക് ചെയ്യാനും യാത്ര ചെയ്‌ത ദൂരത്തെ അടിസ്ഥാനമാക്കി ടോൾ കണക്കാക്കാനും സഹായിക്കും.

പുതിയ സംവിധാനം വരുന്നത് വഴി ഫിസിക്കൽ ടോൾ ബൂത്തുകളുടെ ആവശ്യകത തന്നെ ഇല്ലാതാകും. വാഹനങ്ങൾ നിർത്താതെ തടസമില്ലാത്ത രീതിയിൽ യാത്ര നടത്താനുമാകും. പ്രീപെയ്‌ഡ്, പോസ്റ്റ്‌ പെയ്‌ഡ് ബില്ലിങ് ഉൾപ്പെടെയുള്ള പേയ്മെൻ്റ് ഓപ്ഷനുകളും സാറ്റലൈറ്റ് അധിഷ്‌ഠിത ടോൾ പിരിവ് സംവിധാനത്തിൽ ഉണ്ടാകും.

Also Read: കഴുത്തറുപ്പൻ ടോളുമായി തിരുവല്ലം ടോൾ പ്ലാസ: വീണ്ടും നിരക്ക് വർധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.