ബെംഗളൂരു : രമേശ്വരം കഫേ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വിവിധയിടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്. കേസിലെ പ്രതികള്‍ നേരത്തെ താമസിച്ചയിടങ്ങള്‍ അടക്കം അഞ്ച് സ്ഥലങ്ങളിലാണ് പരിശോധന. ചെന്നൈയിലെ മൂന്നിടങ്ങളിലും രാമനാഥപുരം ജില്ലയിലെ രണ്ടിടത്തുമാണ് പരിശോധന നടക്കുന്നത്.
കര്‍ണാടകയില്‍ നിന്നും എന്‍ഐഎ സംഘം അന്വേഷിക്കുന്ന പ്രതികള്‍ സംഭവത്തിന് മുമ്പ് ഒരു മാസത്തോളം തിരുവല്ലിക്കേനിയിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്നു. ഹോസ്റ്റല്‍ കേന്ദ്രീകരിച്ചും റെയ്‌ഡ് നടക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ മേഖ്‌ഹൂബ് ബാഷ, ഗാജ മൊയ്‌തീന്‍ എന്നിവരുട കൂട്ടാളികളുമായി സഹകരിച്ചാണ് പരിശോധനകള്‍ നടക്കുന്നത്.
മണ്ണടിയിലെ മൊതൈക്കാരൻ സ്ട്രീറ്റ്, മുതിയാൽപേട്ട വിനായകർ കോയിൽ സ്ട്രീറ്റ് എന്നിവിടങ്ങളിലെ വ്യക്തികളുടെ വീടുകളിലും പരിശോധന നടക്കുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് സുരക്ഷ സംവിധാനങ്ങള്‍ ഏറെ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായാണ് റെയ്‌ഡ് സംഘടിപ്പിച്ചത്.