ETV Bharat / bharat

ആർഎസ്എസ് നേതാവിന്‍റെ കൊലപാതകം; പിഎഫ്ഐ പ്രവര്‍ത്തകനെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്‌തു - ആർഎസ്എസ് നേതാവിന്‍റെ കൊലപാതകം

എട്ടു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി ഇന്ത്യയില്‍ മടങ്ങിയെത്തിയ ഉടനാണ് അറസ്റ്റ് ചെയ്‌തത്.

NIA arrested PFI member  NIA  Popular Front Of India  ആർഎസ്എസ് നേതാവിന്‍റെ കൊലപാതകം  പിഎഫ്ഐ
NIA arrested key conspirator in Karnataka RSS leader's murder case from Mumbai airport
author img

By ETV Bharat Kerala Team

Published : Mar 2, 2024, 8:07 PM IST

ന്യൂഡൽഹി: ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയ പിഎഫ്ഐ അംഗത്തെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി(എന്‍ഐഎ) അറസ്റ്റ് ചെയ്‌തു. എട്ട് വര്‍ഷം മുമ്പുള്ള കേസില്‍, ഒളിവില്‍ പോയ പ്രതി ഗൗസ് നയാസി ഇന്ത്യയില്‍ കാലുകുത്തിയ ഉടനാണ് അറസ്റ്റ് ചെയ്‌തത്.

2016 ഒക്‌ടോബർ 16-ന് ആണ് കർണാടകയിലെ ശിവജി നഗറിലെ പ്രമുഖ ആര്‍എസ്എസ് നേതാവ് ആർ രുദ്രേഷിനെ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. എസ്‌ഡിപിഐ ഹെബ്ബാൾ അസംബ്ലി നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്ന ഗൗസ് നയാസിയും അസീം ഷെറീഫെന്ന ആളും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ആർഎസ്എസ് പ്രവര്‍ത്തകരില്‍ ഭീതി നിറയ്‌ക്കാനായി, ഇരുവരും മറ്റ് നാല് പ്രതികളെ രുദ്രേഷിനെ കൊലപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പോരാട്ടം വിശുദ്ധ യുദ്ധമാണെന്ന് ഇരുവരും കൊലയാളികളെ വിശ്വസിപ്പിച്ചിരുന്നു എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ടാൻസാനിയയിലെ ഡാർ-ഇ-സലാമിൽ നിന്ന് ഇന്ത്യയില്‍ എത്തിയ ഉടനെയാണ് ഗൗസ് നയാസിയെ പൊലീസ് പിടികൂടുന്നത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. മറ്റ് പ്രതികളുടെ വിചാരണ ബംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതിയില്‍ നടക്കുകയാണ്.

Also Read : സ്‌പാനിഷ് യുവതിയെ ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗം ചെയ്‌തു, മൂന്ന് പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.