ETV Bharat / bharat

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ: രാജ്യം പൂർണ സജ്ജമെന്ന് കേന്ദ്രം - New criminal laws in India

author img

By ETV Bharat Kerala Team

Published : Jun 26, 2024, 8:36 PM IST

ജൂലൈ 1 മുതൽ രാജ്യത്ത് നിലവില്‍ വരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണ സജ്ജമാണെന്ന് കേന്ദ്ര സർക്കാർ.

BHARATIYA NYAYA SANHITA  പുതിയ ക്രിമിനൽ നിയമങ്ങൾ  ഭാരതീയ ന്യായ സൻഹിത  New Criminal Laws In India
Amit Shah Releasing Reference Books On New Criminal Laws (ANI Photo)

ന്യൂഡൽഹി : രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണ സജ്ജമെന്ന് കേന്ദ്ര സർക്കാർ. ജൂലൈ 1 മുതലാണ് നിയമങ്ങൾ നടപ്പിലാക്കുക. 'ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ചര്‍ച്ചകള്‍ നടത്തി.

ജൂലൈ 1 മുതൽ പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി സാങ്കേതികവിദ്യ, കപ്പാസിറ്റി, ബോധവത്കരണം എന്നിവ കൊണ്ട് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണമായും സജ്ജമാണെന്ന്' ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2023ലെ ശീതകാല സമ്മേളനത്തിലാണ് മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളായ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) 2023, ഭാരതീയ നാഗരിക് സുരക്ഷ സൻഹിത (ബിഎൻഎസ്എസ്) 2023, ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നിവ പാർലമെന്‍റ് പാസാക്കുന്നത്. പ്രസിഡന്‍റ് ദ്രൗപതി മുർമു മുഖേന 2023 ഡിസംബർ 25ന് ഇന്ത്യൻ ഗസറ്റിൽ വിജ്ഞാപനം ചെയ്‌തു.

ബോധവത്കരണത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാർ തുടങ്ങിയ വിദഗ്‌ധരെ പങ്കെടുപ്പിച്ച് നിയമകാര്യ വകുപ്പ് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിൽ നാല് സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ മാർഗനിർദേശ പ്രകാരം യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ 1,200 സർവകലാശാലകളിലേക്കും 40,000 കോളജുകളിലേക്കും പുതിയ നിയമങ്ങളെക്കുറിച്ചുള്ള ഫ്ലയറുകള്‍ അയച്ചിരുന്നതായും വൃത്തങ്ങൾ പറഞ്ഞു.

അന്വേഷണത്തിലും വിചാരണയിലും കോടതി നടപടികളിലും സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിലുള്ള ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് സംവിധാനത്തില്‍ നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ (എൻസിആർബി) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തടസങ്ങളില്ലാതെ പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സാങ്കേതിക സഹായവും നൽകി. എൻസിആർബിയുടെ 36 സപ്പോർട്ട് ടീമുകളും നിരന്തരമായ അവലോകനത്തിന് ഒരു കോൾ സെന്‍ററും രൂപീകരിച്ചിട്ടുണ്ട്.

ക്രൈം സീനുകളുടെ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, ജുഡീഷ്യൽ ഹിയറിങ്ങുകൾ, കോടതി സമൻസുകൾ എന്നിവ സുഗമമാക്കുന്നതിന് eSakshya, NyayShruti & eSummon ആപ്പുകൾ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്‍റര്‍ (NIC) വികസിപ്പിച്ചെടുത്തതായും വൃത്തങ്ങൾ അറിയിച്ചു. 2,17,985 ഉദ്യോഗസ്ഥർക്ക് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള കോഴ്‌സുകളും നല്‍കിയിട്ടുണ്ട്.

നിയമത്തിന്‍റെ ശ്രദ്ധേയമായ സവിശേഷതകൾ :

  • സംഭവങ്ങൾ ഓൺലൈനായി റിപ്പോർട്ടുചെയ്യുക : പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്താതെ ഒരു വ്യക്തിക്ക് ഇലക്‌ട്രോണിക് ആശയ വിനിമയത്തിലൂടെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാം.(Section173 BNSS)
  • ഏത് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ ഫയൽ ചെയ്യാം : സീറോ എഫ്ഐആർ അവതരിപ്പിക്കുന്നതോടെ അധികാര പരിധി പരിഗണിക്കാതെ ഒരു വ്യക്തിക്ക് ഏത് പൊലീസ് സ്റ്റേഷനിലും പ്രാഥമിക അന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യാൻ കഴിയും. നിയമ നടപടികൾ ആരംഭിക്കുന്നതിലെ കാലതാമസം ഇതുവഴി ഒഴിവാക്കാനാകും. കുറ്റകൃത്യം ഉടൻ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കുകയും ചെയ്യാം. (Section 173 BNSS)
  • എഫ്ഐആറിന്‍റെ സൗജന്യ പകർപ്പ് : ഇരകൾക്ക് എഫ്ഐആറിന്‍റെ സൗജന്യ പകർപ്പ് ലഭിക്കും. നിയമ നടപടികളിൽ അവരുടെ പങ്കാളിത്തവും ഉറപ്പാക്കും. (Section173 BNSS)
  • അറസ്റ്റിനെക്കുറിച്ച് അറിയിക്കാനുള്ള അവകാശം : അറസ്റ്റുണ്ടായാൽ, ഒരു വ്യക്തിക്ക് അതിനെക്കുറിച്ച് ഇഷ്‌ടമുള്ള വ്യക്തിയെ അറിയിക്കാനുള്ള അവകാശമുണ്ട്. അറസ്റ്റിലായ വ്യക്തിക്ക് ഉടനടിയുള്ള സഹായം ഇത് ഉറപ്പാക്കും. Section 36 BNSS)
  • അറസ്‌റ്റ് വിവരങ്ങളുടെ പ്രദർശനം : പൊലീസ് സ്‌റ്റേഷനുകളിലും ജില്ല ആസ്ഥാനങ്ങളിലും അറസ്‌റ്റ് വിശദാംശങ്ങൾ പ്രദർശിപ്പിക്കും. അറസ്റ്റിലായ വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സുപ്രധാന വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഇത് സഹായകമാകും. (Section 37 BNSS)
  • ഫോറൻസിക് തെളിവ് ശേഖരണവും വീഡിയോഗ്രാഫിയും : കേസ് അന്വേഷണം ശക്തിപ്പെടുത്തുന്നതിന്, ഗുരുതരമായ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഫോറൻസിക് വിദഗ്‌ധർ സന്ദർശിച്ച് തെളിവുകൾ ശേഖരിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ, തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ കുറ്റകൃത്യം നടന്ന സ്ഥലത്തെ തെളിവെടുപ്പ് പ്രക്രിയ നിർബന്ധമായും വീഡിയോഗ്രാഫ് ചെയ്യുകയും വേണം. ഈ സമീപനം അന്വേഷണങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർധിപ്പിക്കും. (Section 176 BNSS)
  • അതിവേഗ അന്വേഷണങ്ങൾ : പുതിയ നിയമങ്ങൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് മുൻഗണന നൽകുന്നു. വിവരങ്ങൾ രേഖപ്പെടുത്തി രണ്ട് മാസത്തിനുള്ളിൽ നടപടി പൂർത്തിയാക്കണമെന്നാണ് ചട്ടം. (Section 193 BNSS)
  • ഇരകൾക്കുള്ള അപ്‌ഡേറ്റുകൾ : ഇരകൾക്ക് അവരുടെ കേസിന്‍റെ പുരോഗതിയെക്കുറിച്ച് 90 ദിവസത്തിനുള്ളിൽ അപ്‌ഡേറ്റ് ചെയ്യണം. (Section 193 BNSS)
  • ഇരകൾക്ക് സൗജന്യ വൈദ്യ ചികിത്സ : സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഇരകൾക്ക് സൗജന്യ പ്രാഥമിക ശുശ്രൂഷയോ വൈദ്യ ചികിത്സയോ പുതിയ നിയമങ്ങൾ ഉറപ്പുനൽകുന്നുണ്ട്. (Section 397 BNSS)
  • ഇലക്‌ട്രോണിക് സമൻസ് : നിയമ നടപടികൾ ത്വരിതപ്പെടുത്തുന്നതിനും പേപ്പർവർക്കുകൾ കുറയ്ക്കുന്നതിനും വേണ്ടി സമൻസുകൾ ഇലക്‌ട്രോണിക് ആയി നൽകും. (Section 64, 70, 71 BNSS)
  • വനിത മജിസ്‌ട്രേറ്റിന്‍റെ മൊഴികൾ : സ്‌ത്രീകൾക്കെതിരായ ചില കുറ്റകൃത്യങ്ങളിൽ, ഇരയുടെ മൊഴികൾ, സാധ്യമാകുന്നിടത്തോളം, വനിത മജിസ്‌ട്രേറ്റും അവരുടെ അഭാവത്തിൽ സ്‌ത്രീയുടെ സാന്നിധ്യത്തിൽ പുരുഷ മജിസ്‌ട്രേറ്റും രേഖപ്പെടുത്തും.
  • പരിമിതമായ അഡ്‌ജേൻമെന്‍റുകൾ : കേസ് ഹിയറിങ്ങുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനായി കോടതികളില്‍ പരമാവധി രണ്ട് മാറ്റിവെക്കൽ അനുവദിക്കും. (Section 346 BNSS)
  • സാക്ഷികളുടെ സംരക്ഷണ പദ്ധതി : സാക്ഷികളുടെ സുരക്ഷയും സഹകരണവും ഉറപ്പുവരുത്തുന്നതിന് എല്ലാ സംസ്ഥാന സർക്കാരുകളും സംരക്ഷണ പദ്ധതി നടപ്പാക്കാൻ പുതിയ നിയമം നിര്‍ദേശിക്കുന്നു. (Section 398 BNSS)
  • ലിംഗഭേദം ഉൾപ്പെടുത്തി : 'ലിംഗം' എന്നതിന്‍റെ നിർവചനത്തിൽ ഇപ്പോൾ ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. (Section 2(10) BNS)
  • ജെന്‍ഡര്‍ ന്യൂട്രല്‍ കുറ്റകൃത്യങ്ങൾ : സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ വിവിധ കുറ്റകൃത്യങ്ങൾ ലിംഗഭേദമില്ലാതെ എല്ലാ ഇരകളെയും കുറ്റവാളികളെയും ഉൾക്കൊള്ളുന്ന തരത്തില്‍ ജെന്‍ഡര്‍ ന്യൂട്രലാക്കി
  • എല്ലാ നടപടികളും ഇലക്‌ട്രോണിക് മോഡില്‍ : എല്ലാ നിയമ നടപടികളും ഇലക്‌ട്രോണിക് രീതിയിൽ നടത്തുന്നത് ഇരകൾക്കും സാക്ഷികൾക്കും കുറ്റാരോപിതർക്കും സൗകര്യപ്രദമാകും. ഇതുവഴി മുഴുവൻ നിയമ നടപടികളും കാര്യക്ഷമമാവുകയും വേഗത്തിലാവുകയും ചെയ്യുന്നു. (Section 530 BNSS)
  • പൊലീസ് സ്റ്റേഷനിൽ പോകുന്നതിൽ ഇളവ് : സ്‌ത്രീകൾ, 15 വയസിന് താഴെയുള്ളവർ, 60 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാര്‍ ഗുരുതരമായ രോഗമുള്ളവർ എന്നിവർക്ക് പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകുന്നതിൽ ഇളവുണ്ട്. ഇവർക്ക് താമസ സ്ഥലങ്ങളില്‍ പൊലീസ് സഹായം ലഭിക്കും. (Section 179 BNSS)

Also Read : ജാതി സെൻസസ് ഉടന്‍ നടപ്പിലാക്കണം; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ എംകെ സ്റ്റാലിൻ - MK STALIN ON CASTE CENSUS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.