ETV Bharat / bharat

ഐപിസിയും സിആര്‍പിസിയും ചരിത്രം; രാജ്യത്ത് ഇനി പുതിയ നിയമങ്ങളും പുതിയ ശിക്ഷയും - New Criminal Laws Take Effect

author img

By ETV Bharat Kerala Team

Published : Jul 1, 2024, 8:56 AM IST

Updated : Jul 1, 2024, 11:33 AM IST

രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്ത് പാസാക്കിയ ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്നു. ഭാരതീയ ന്യായ് സംഹിതി, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് നിലവില്‍ വന്ന പുതിയ നിയമങ്ങള്‍. 'ഐപിസി', 'സിആർപിസി', ഇന്ത്യൻ തെളിവ് നിയമവും എന്നിവയ്‌ക്ക് പകരമാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.

CRIMINAL LAWS  BHARATIYA NYAYA SANHITA  BHARATIYA SAKSHYA ADHINIYAM  BHARATIYA NAGARIK SURAKSHA SANHITA
Representative Image (ETV Bharat)

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍. 'ഐപിസി', 'സിആർപിസി', ഇന്ത്യൻ തെളിവ് നിയമവും എന്നിവയ്‌ക്ക് പകരമായി ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയാണ് യഥാക്രമം നിലവില്‍ വന്നത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ കാലത്ത് പാസാക്കിയ നിയമങ്ങളാണിവ. ഇതോടെ 164 വര്‍ഷം പഴക്കമുളള ഇന്ത്യൻ ശിക്ഷാനിയമം ഉള്‍പ്പെടെയുളള മൂന്ന് നിയമങ്ങൾ ചരിത്രത്തിന്‍റെ ഭാഗമായി മാറി.

കുറ്റവും ശിക്ഷയും നിര്‍വചിക്കുന്ന ഇന്ത്യൻ പീനല്‍ കോഡിന് (ഐപിസി) പകരമാണ് ഭരതീയ ന്യായ് സംഹിത. പുതിയ ക്രിമിനല്‍ നടപടിക്രമങ്ങളെ കുറിച്ചാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ പറയുന്നത്. ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായാണ് ഭാരതീയ സാക്ഷ്യ അധിനിയം നിലവില്‍ വന്നത്. ഇന്ന് മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമങ്ങള്‍ അനുസരിച്ചായിരിക്കും. ഇതിനായി പരിശീലന പരിപാടികളും സാങ്കേതിക നവീകരണങ്ങളും ഉൾപ്പെടെ വിപുലമായ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഭാരതീയ ന്യായ് സംഹിത

സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്‍വ്വചനം നല്‍കുന്ന ഭാരതീയ ന്യായ സംഹിതയില്‍ ആകെ 358 വകുപ്പുകളാണുള്ളത്. വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്യുക, പ്രായപൂർത്തിയാകാത്തവരെ കൂട്ടബലാത്സംഗം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യാൻ പുതിയ നിയമങ്ങള്‍ക്ക് കഴിയും.

  • സാമൂഹികസേവനം പുതിയ ശിക്ഷയായി ബിഎൻഎസിൽ ഉള്‍പ്പെടുത്തി. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, അപകീർത്തിപ്പെടുത്തൽ, ആത്മഹത്യാഭീഷണി തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾക്കാണ് സാമൂഹികസേവനം ശിക്ഷയായി വിധിക്കാൻ കഴിയുക.
  • 'ഭീകരവാദം' എന്നതിൻ്റെ നിർവചനം നിലവിലുള്ള യുഎപിഎയ്‌ക്കപ്പുറം 'പൊതുക്രമം തടസപ്പെടുത്തുന്ന' അല്ലെങ്കിൽ 'രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന' പ്രവൃത്തികളിലേക്ക് വിപുലീകരിച്ചു. അവ്യക്തമായ പദങ്ങളാണ് തീവ്രവാദത്തിന് പകരം ഉപയോഗിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ അനുസരിച്ചോ നിലവിലുള്ള യുഎപിഎ പ്രകാരമോ പ്രോസിക്യൂട്ട് ചെയ്യാനുളള വിശാലമായ വിവേചനാധികാരം പൊലീസിന് നല്‍കിയിട്ടുണ്ട്.
  • ജാരവൃത്തി വീണ്ടും കുറ്റമായി മാറി. വിവാഹിതയുമായി ഭർത്താവല്ലാത്തയാള്‍ ലൈംഗികബന്ധം പുലര്‍ത്തിയാല്‍ രണ്ടുവർഷം വരെ തടവ്‌ ലഭിക്കാം. ബിഎൻഎസിന്‍റെ കരടിൽ ജാരവൃത്തി ഒഴിവാക്കിയിരുന്നെങ്കിലും വീണ്ടും ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തുകയായിരുന്നു.
  • ജെന്‍ഡര്‍ എന്ന നിര്‍വചനത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ കൂടി ഉള്‍പ്പെടും.
  • 18 വയസിൽ താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ജീവപര്യന്തം മുതൽ മരണ ശിക്ഷവരെ നല്‍കാനും പുതിയ നിയമം അനുവദിക്കുന്നുണ്ട്.
  • 18 വയസില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുന്നതിന് ശിക്ഷ ഏർപ്പെടുത്തി.
  • സംഘടിത ആക്രമണത്തിന് പ്രത്യേക വകുപ്പ് തന്നെ പുതിയ നിയമത്തില്‍ നൽകിയിട്ടിണ്ട്. സംഘടിത ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. മരണം സംഭവിച്ചില്ലെങ്കിൽ ജീവപര്യന്തം തടവുവരെ ലഭിക്കും.
  • രാജ്യത്തിന് പുറത്തുനിന്ന് രാജ്യത്തിനുളളില്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി മാറും.
  • വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗിക അതിക്രമം നടത്തുന്നതിന് 10 വര്‍ഷം വരെ തടവ്.

ഭാരതീയ നാഗരിക് സുരക്ഷ സംഹിത

ഭാരതീയ നാഗരിക് സുരക്ഷ സംഹിത അഥവാ ബിഎന്‍എസ്എസ് ആണ് ക്രിമിനല്‍ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ബിഎന്‍എസ്എസില്‍ നിര്‍വചിച്ചിട്ടുണ്ട്. ഐപിസി ബിഎന്‍എസ്എസ് എത്തുമ്പോള്‍ നിരവധി മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

  • അധികാരപരിധി പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും എഫ്ഐആർ ഫയൽ ചെയ്യാൻ അനുവദിക്കുന്ന സീറോ എഫ്ഐആർ നിലവില്‍ വന്നു. ഇതുവഴി നിയമനടപടികൾ ആരംഭിക്കുന്നതിലെ കാലതാമസം ഇല്ലാതാക്കനാകും.
  • പരാതികള്‍ ഓൺലൈനായി രജിസ്ട്രര്‍ ചെയ്യാനും സമൻസ് ഓൺലൈനായി അയക്കാനും കഴിയും. നിയമനടപടികൾ വേഗത്തിലാക്കുക, പേപ്പർവർക്കുകൾ കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം.
  • അതിക്രൂര കുറ്റകൃത്യങ്ങളുടെ ക്രൈം സീനുകള്‍ ദൃശ്യവത്കരിക്കണ്ടേത് നിർബന്ധമാക്കി. ഇത് അന്വേഷണത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും.
  • വിചാരണ പൂർത്തിയാക്കി 45 ദിവസത്തിനകം വിധി പ്രസ്‌താവിക്കുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുകയും ചെയ്യണം. വേഗത്തില്‍ നീതി ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
  • കേസുകളിലെ നടപടിക്രമങ്ങള്‍ അധികകാലം നീട്ടിക്കൊണ്ടുപോകാനാവില്ല. കേസ് നീട്ടിവയ്ക്കാവുന്നത് പരമാവധി രണ്ട് തവണ മാത്രമാക്കി പരിമിതപ്പെടുത്തി.
  • സ്ത്രീകളുടെയും കുട്ടികളുടെയും മൊഴികൾ വനിതാ ഓഫിസർമാര്‍ രേഖപ്പെടുത്തുക. മെഡിക്കൽ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം നല്‍കുക. രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പരാതിക്കാര്‍ക്കും 14 ദിവസത്തിനകം നല്‍കുക എന്നിവയും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങള്‍ കൂടുതല്‍ മനുഷ്യത്വപരമായി കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം.
  • കസ്റ്റഡി കാലാവധി 15 ദിവസത്തിൽ നിന്ന് 60 മുതല്‍ 90 ദിവസം വരെയായി വർധിപ്പിച്ചു.
  • സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെയും പോക്സോ കുറ്റങ്ങളുടെയും അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയാക്കണം
  • കുറ്റകൃത്യത്തിലൂടെ സ്വന്തമാക്കിയ സ്വത്ത് ജപ്‌തി ചെയ്യാം

ഭാരതീയ സാക്ഷ്യ അധീനിയം

ഭാരതീയ സാക്ഷ്യ അധിനിയം നിലവില്‍ വന്നത് ഇന്ത്യൻ തെളിവ് നിയമത്തിന് (ഇന്ത്യൻ എവിഡൻസ് ആക്‌ട്‌) പകരമായാണ്. കാലഘട്ടത്തിനനുസരിച്ചുളള പല മാറ്റങ്ങളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്.

  • ഡിജിറ്റല്‍ രേഖകളും ഡോക്യുമെന്‍റായി പരിഗണിക്കും. ഇതുവഴി ഡിജിറ്റല്‍ തെളിവുകൾക്ക് നിയമപ്രാബല്യം ലഭിക്കും.
  • ഇലക്ട്രോണിക് മാർഗത്തിലൂടെ നൽകുന്ന സാക്ഷിമൊഴികളും തെളിവായി പരിഗണിക്കും.

കൊളോണിയൽ കാലത്തെ നിയമങ്ങൾക്ക് ആവശ്യമായ പരിഷ്‌കരണങ്ങള്‍ പുതിയ നിയമങ്ങളിലൂടെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും നിരവധി പഴുതുകളും പുതിയ നിയമങ്ങള്‍ക്ക് ഉണ്ട്. കസ്റ്റഡി കാലാവധി 15 ദിവസത്തിൽ നിന്ന് 60 മുതല്‍ 90 ദിവസം വരെയായി വർധിപ്പിച്ചത് തെളിവുകള്‍ കെട്ടിചമയ്ക്കാനും നിരപരാതികളില്‍ കുറ്റം കെട്ടിവയ്‌ക്കാനും പൊലീസിനെ സഹായിക്കും. സംസാര സ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ മൗലികാവകാശങ്ങൾക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.

Also Read: പുതിയ ക്രിമിനല്‍ നിയമം: ജനങ്ങളെ ബോധവത്കരിക്കാൻ പൊലീസ് സ്റ്റേഷനുകളിൽ പോസ്റ്ററുകൾ

Last Updated : Jul 1, 2024, 11:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.