ETV Bharat / bharat

കനത്ത സുരക്ഷയില്‍ വോട്ട് ചെയ്‌ത ബോളിവുഡ് സുന്ദരി നേഹ ശര്‍മ: വീഡിയോ - Neha sharma voted in Bhagalpur - NEHA SHARMA VOTED IN BHAGALPUR

കനത്ത സുരക്ഷയില്‍ നേഹ ശര്‍മ്മ വോട്ട് രേഖപ്പെടുത്തി, ആരാധകരോടും വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌ത് താരം. വോട്ട് ചെയ്യാനെത്തിയത് രാഷ്‌ട്രീയ നേതാവ് കൂടിയായ പിതാവിനും മാതാവിനുമൊപ്പം

നേഹ ശര്‍മ  LOK SABHA ELECTION 2024  NEHA SHARMA INSTAGRAM  ലോക്‌സഭ തെരഞ്ഞെടുപ്പ്
Neha sharma voted in Bhagalpur with her parnts
author img

By ETV Bharat Kerala Team

Published : Apr 26, 2024, 6:55 PM IST

വോട്ട് ചെയ്‌ത ബോളിവുഡ് സുന്ദരി നേഹ ശര്‍മ

മുംബൈ: ബോളിവുഡ് താരം നേഹ ശര്‍മ ഭഗല്‍പൂരില്‍ വോട്ട് രേഖപ്പെടുത്തി. രാഷ്‌ട്രീയനേതാവ് അജീത് ശര്‍മ്മയുടെ മകള്‍ കൂടിയായ നേഹ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് വോട്ട് ചെയ്‌തത്. കനത്ത സുരക്ഷയാണ് താരത്തിന് പോളിങ്ങ് സ്റ്റേഷനില്‍ ഒരുക്കിയിരുന്നത്.

തന്‍റെ ആരാധകരോടും വോട്ട് ചെയ്യാന്‍ അവര്‍ ആഹ്വാനം ചെയ്‌തു. ഇതൊരു സുപ്രധാന ദിനമാണ്. നമ്മുടെ പ്രധാന അവകാശം വിനിയോഗിക്കണമെന്ന് താന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. നിങ്ങളുടെ ഓരോ വോട്ടും അമൂല്യമാണെന്നും നേഹ പറഞ്ഞു.

ഇതേ സന്ദേശം നല്‍കുന്ന ഒരു വീഡിയോ നേഹ ഇന്‍സ്‌റ്റഗ്രാമിലും പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ജനാധിപത്യത്തിന്‍റെ വലിയ ഉത്സവത്തില്‍ താന്‍ പങ്കെടുത്തുവെന്നും നേഹ കുറിച്ചു. ഭഗല്‍പൂരിലെയും രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും വോട്ട് ചെയ്യാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും നേഹ പറഞ്ഞു.

Also Read: 'സാധാരണക്കാരുടെ പരമാധികാരം ഊട്ടിയുറപ്പിക്കുന്ന ദിനം'; വട്ടിയൂര്‍ക്കാവില്‍ വോട്ട് ചെയ്‌ത് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.