ETV Bharat / bharat

നീറ്റ് യുജി 2024; കോളജില്‍ ചേരുന്നതിനുള്ള അവസാന തീയതി നീട്ടി - NEET UG 2024 DATE EXTENDED FOR JOIN

നീറ്റ് യുജി 2024-ൻ്റെ പുതുക്കിയ ഫലം എൻടിഎ പുറത്തുവിട്ടതിന് ശേഷം ആദ്യ റൗണ്ടിലേക്കുള്ള സീറ്റ് അലോട്ട്‌മെൻ്റ് ഓഗസ്റ്റ് 26 ന് ആണ് നടന്നത്. ഉദ്യോഗാർഥികളോട് അലോട്ട്മെൻ്റ് ലഭിച്ച സ്ഥാപനങ്ങളിൽ ഹാജരാകുന്നതിനായി ഓഗസ്റ്റ് 26 മുതൽ 29 വരെയാണ് നൽകിയത്. എന്നാൽ ജന്മാഷ്‌ടമി അവധി പ്രമാണിച്ച് തീയതി നീട്ടി നൽകുകയായിരുന്നു.

NEET UG 2024  NEET UG 2024 DATE EXTENDED  നീറ്റ് യുജി 2024  LATEST MALAYALAM NEWS
Representational picture (Pexel)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 3:35 PM IST

കോട്ട (രാജസ്ഥാൻ) : നീറ്റ് യുജി 2024 അലോട്ട്മെൻ്റ് ലഭിച്ചവർക്ക് കോളജിൽ ചേരാനുളള അവസാന തീയതി നീട്ടി. ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ച് മണി വരെ അഡ്‌മിഷൻ ലഭിച്ച അതത് കോളജിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്. നേരത്തെ ഇത് ഓഗസ്റ്റ് 29 ആയിരുന്നു.

മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റിപ്പോർട്ടും എംസിസിയുടെ ഔദ്യോഗിക പോർട്ടലിൽ നിന്നുളള അംഗീകൃത ഓൺലൈൻ ജനറേറ്റഡ് അഡ്‌മിഷൻ ലെറ്ററും കോളജിൽ ചേർന്ന ശേഷം ഹാജരാക്കണമെന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ പറഞ്ഞു.

അലോട്ട്മെൻ്റ് ലഭിച്ച കോളജുകളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ഹാജരാക്കേണ്ട രേഖകൾ:

  • എംസിസി നൽകിയ പ്രൊവിഷണൽ സീറ്റ് അലോട്ട്‌മെൻ്റ് ലെറ്റർ
  • നീറ്റ് യുജി 2024 ലെ അഡ്‌മിറ്റ് കാർഡും സ്കോർ കാർഡും
  • ജനന സർട്ടിഫിക്കറ്റ്
  • 10, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റ്
  • നീറ്റ് യുജി 2024 ന് അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയ്‌ക്കൊപ്പം സമർപ്പിച്ച എട്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ.
  • ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ജനറൽ വിഭാഗത്തിലുളളവർക്ക് ആവശ്യമില്ല)

Also Read: കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ ഓസ്‌ട്രേലിയ; മലയാളി വിദ്യാര്‍ഥികളെയും ബാധിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.