കോട്ട: നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ കൗണ്‍സിലിങ് പൂര്‍ത്തിയാക്കി രാജ്യത്ത് ഒന്നാം വര്‍ഷ എം ബി ബി എസ് ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു.കൗണ്‍സലിങ്ങിനിടെ ഓരോ വിഭാഗത്തിലും ഏത് റാങ്കു വരെ ലഭിച്ചവര്‍ക്കാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത് എന്ന അന്വേഷണം കൗതുകകരമായ വസ്‌തുതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നേരത്തേ വാര്‍ത്തകള്‍ വന്നതുപോലെ പ്രവേശനപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ 17 വിദ്യാര്‍ത്ഥികള്‍ റാങ്ക് പട്ടികയില്‍ മുന്നില്‍ നിന്നപ്പോള്‍ ജനറല്‍ കാറ്റഗറിയില്‍ ദേശീയ തലത്തില്‍ 1332034 ആം റാങ്ക് കാരന് വരെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടി. എന്‍ ആര്‍ ഐ വിഭാഗത്തില്‍ 1334342 ആം റാങ്കുകാരന് വരെ മെഡിസിന് പ്രവേശനം കിട്ടി. രണ്ടുപേര്‍ക്കും ലഭിച്ച നീറ്റ് സ്‌കോര്‍ 135 ആയിരുന്നു.
നാഷണല്‍ ടെസ്‌റ്റിങ്ങ് ഏജന്‍സിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം 2333162 വിദ്യാര്‍ത്ഥികളാണ് ഇത്തവണ രാജ്യത്താകെ പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 1315853 പേര്‍ യോഗ്യതാ കടമ്പ മറികടന്നു. 17 വിദ്യാര്‍ത്ഥികള്‍ 720 ല്‍ 720 മാര്‍ക്കും നേടി. ഇങ്ങേയറ്റം 135 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്കടക്കം മെഡിസിന് പ്രവേശനം കിട്ടി.
ആകെയുള്ള720 മാര്‍ക്കില്‍ 652 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിക്ക് വരെ പൊതു വിഭാഗത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. സംവരണ വിഭാഗത്തില്‍ 529 മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക് വരെ മെറിറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റില്‍ പ്രവേശനം കിട്ടി. നീറ്റ് പ്രവേശനപ്പരീക്ഷയില്‍ കേവലം 135 മാര്‍ക്ക് കിട്ടിയ കുട്ടിക്കും സ്വകാര്യ സീറ്റില്‍ പ്രവേശനം ലഭിച്ചുവെന്നതാണ് കൗതുകകരം.
ജനറല്‍ വിഭാഗത്തില്‍ 652 മാര്‍ക്ക് കിട്ടിയ കുട്ടിക്ക് ആള്‍ ഇന്ത്യാ റാങ്ക് 25220 ആണ്. ഓ ബി സി വിഭാഗത്തില്‍ ഇതേ മാര്‍ക്ക് കിട്ടിയ കുട്ടിയുടെ റാങ്ക് അല്‍പ്പം കൂടി മുന്നിലാണ്. ഓള്‍ ഇന്ത്യാ റാങ്ക് 25212 ലഭിച്ച കുട്ടിക്കും സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റില്‍ പ്രവേശനം കിട്ടി. ഇ ഡബ്ലു എസ് വിഭാഗത്തില്‍ ഏറ്റവും ഒടുവില്‍ 648 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് (ആള്‍ ഇന്ത്യാ റാങ്ക് 27899) വരെ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിച്ചു. എസ് സി വിഭാഗത്തില്‍ 549 മാര്‍ക്ക് നേടി 139193 ആം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിക്കു വരെ പ്രവേശനം കിട്ടി .529 മാര്‍ക്ക് പ്രവേശന പരീക്ഷയില്‍ കിട്ടിയ എസ് ടി വിഭാഗത്തിലെ കുട്ടിക്ക് കിട്ടിയ റാങ്ക് 168888 ആണെങ്കിലും സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിച്ചു..
സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും കല്‍പ്പിത പദവിയുള്ള മെഡിക്കല്‍ കോളേജുകളിലും ഇതിലും വളരെക്കുറഞ്ഞ മാര്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് കോട്ടയിലെ സ്വകാര്യ കോച്ചിങ്ങ് സ്ഥാപനത്തില്‍ കരിയര്‍ കൗണ്‍സലിങ്ങ് വിദഗ്ധനായി പ്രവര്‍ത്തിക്കുന്ന പരിജിത് മിശ്ര പറയുന്നു.
വെറും 135 മാര്‍ക്ക് നേടി 13,32,034 ആം റാങ്കിലെത്തിയവര്‍ക്ക് പോലും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ടെന്ന് പരിജിത് മിശ്ര ചൂണ്ടിക്കാട്ടുന്നു. താഴ്ന്ന റാങ്കുകളുള്ളവര്‍ക്ക് സ്വകാര്യ മെഡിക്കല്‍ കോളജുകളില എന്‍ആര്‍ഐ ക്വാട്ടയിലേക്കും പ്രവേശനം കിട്ടി.
റൗണ്ട് അടിസ്ഥാനമാക്കിയുള്ള കട്ട് ഓഫ്: നീറ്റ് യുജി കൗൺസിലിംഗിന്‍റെ ആദ്യ റൗണ്ടിൽ സൗജന്യ എക്‌സിറ്റ് സൗകര്യം ഉണ്ടായിരുന്നു, പക്ഷേ ഈ സൗകര്യം രണ്ടാം റൗണ്ടിൽ അവസാനിച്ചു. മൂന്നാം റൗണ്ടിൽ സെക്യൂരിറ്റി തുക രണ്ട് ലക്ഷമായി നിലനിർത്തുകയും അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത റദ്ദാക്കുകയും ചെയ്‌തു. ഇതോടെ കട്ട് ഓഫ് 13,32,034 ആയി. നാലാം റൗണ്ടിൽ ഈ കട്ട് ഓഫ് 5,60,021 ആയും സ്‌പെഷ്യലിസ്‌റ്റ് ഒഴിവ് റൗണ്ടിൽ ഇത് 4,38,863 ആയും കുറഞ്ഞു.
Also Read: ഇതാണ് മക്കളെ മോട്ടിവേഷൻ.... ഇഷ്‌ടികയേന്തിയ കൈകൾ ഇനി സ്‌റ്റെതസ്‌കോപ്പ് പിടിക്കും; ചുമട്ടുകാരൻ ഡോക്‌ടറായ കഥ