ETV Bharat / bharat

നീറ്റ് പേപ്പർ ചോർച്ച; ഗുജറാത്തിലെ സ്വകാര്യ സ്‌കൂൾ ഉടമ സിബിഐ കസ്‌റ്റഡിയില്‍ - NEET Paper Leak 2024 - NEET PAPER LEAK 2024

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ ഗോധ്രയ്ക്ക് സമീപം പ്രവർത്തിക്കുന്ന ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു.

CBI ARRESTS PRIVATE SCHOOL OWNER  ARRESTS SCHOOL OWNER FROM GUJARAT  NEET SCAM  നീറ്റ് പേപ്പർ ചോർച്ച
Protest over NEET Paper Leak (ANI)
author img

By ETV Bharat Kerala Team

Published : Jun 30, 2024, 9:39 PM IST

ഗോധ്ര (ഗുജറാത്ത്‌): നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ സ്‌കൂൾ ഉടമയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അറസ്‌റ്റ് ചെയ്‌തു. പരീക്ഷ നടന്ന പഞ്ച്മഹൽ ജില്ലയിലെ ഗോധ്രയ്ക്ക് സമീപമുള്ള ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. പട്ടേലിനെ വസതിയിൽ നിന്ന് പുലർച്ചെ അറസ്‌റ്റ് ചെയ്‌തതായി പബ്ലിക് പ്രോസിക്യൂട്ടർ രാകേഷ് താക്കൂർ പറഞ്ഞു.

'കേസ് ഗുജറാത്ത് സർക്കാർ സിബിഐക്ക് കൈമാറിയതിനാൽ, ദീക്ഷിത് പട്ടേലിനെ അഹമ്മദാബാദിലെ നിയുക്ത കോടതിയിൽ ഹാജരാക്കുമെന്നും, താക്കൂർ പറഞ്ഞു. മെയ് അഞ്ചിന് നീറ്റ്-യുജി പരീക്ഷ നടന്ന നിയുക്ത കേന്ദ്രങ്ങളിലൊന്നാണ് ജയ് ജലറാം സ്‌കൂൾ. പരീക്ഷയിൽ വിജയിക്കാൻ വിദ്യാര്‍ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിൽ അറസ്‌റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ.

ശനിയാഴ്‌ച (ജൂണ്‍ 29) ഗുജറാത്തിലെ ഏഴ് സ്ഥലങ്ങളിൽ സിബിഐ നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തകനെ അറസ്‌റ്റ് ചെയ്‌തിരുന്നു. പേപ്പർ ചോർച്ച കേസിൽ പ്രതികളായ ഹസാരിബാഗ് സ്‌കൂളിലെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ്‌ ഹിന്ദി പത്രത്തിലെ മാധ്യമപ്രവർത്തകനായ ജമാലുദ്ദീൻ അൻസാരി അറസ്‌റ്റിലായത്‌.

മെഡിക്കൽ പ്രവേശന പരീക്ഷ പേപ്പർ ചോർന്ന കേസിൽ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം ​​എന്നിവരെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര ജില്ലകളിലെ പ്രതികളുടെ സ്ഥലങ്ങളിൽ സിബിഐ ശനിയാഴ്‌ച പരിശോധന നടത്തി.

ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വലിയ ഗൂഢാലോചന അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. മെയ് അഞ്ചിന് നടന്ന പരീക്ഷ ക്രമക്കേടുകളിൽ പങ്കുള്ള ജയ് ജലറാം സ്‌കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ശർമ, അധ്യാപകൻ തുഷാർ ഭട്ട്, ഇടനിലക്കാരായ വിഭോർ ആനന്ദ്, ആരിഫ് വോറ എന്നിവരെ ഗോധ്രയിലെ പ്രത്യേക സിബിഐ കോടതി ശനിയാഴ്‌ച അന്വേഷണ ഏജൻസിക്ക് നാല് ദിവസത്തെ കസ്‌റ്റഡിയിൽ അനുവദിച്ചു.

നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) തെരഞ്ഞെടുത്ത ഗോധ്രയിലെയും ഖേഡയിലെയും പരീക്ഷാ കേന്ദ്രങ്ങൾ ഒരേ സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെ നിയന്ത്രണത്തിലായിരുന്നുവെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞതായി അധികൃതർ പറഞ്ഞു.

ALSO READ: നീറ്റ് പരീക്ഷ ക്രമക്കേട് ദേശീയ ദുരന്തം: ജോസ് കെ മാണി എംപി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.