മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതി, ഷിരൂർ ലോക്‌സഭ സീറ്റുകളിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന് കാരണം ആഭ്യന്തര അട്ടിമറിയും ഭരണകക്ഷിയായ മഹായുതിയുടെ നിസഹകരണവും ആണെന്ന് എൻസിപി നേതാവും എംഎൽസിയുമായ അമോൽ മിത്കരി ആരോപിച്ചു. ഷിരൂർ ലോക്‌സഭ മണ്ഡലത്തിൻ്റെ പരിധിയിൽ നിയമസഭാ മണ്ഡലങ്ങളിൽ പലതിലും എൻസിപി എംഎൽഎമാരുണ്ടെന്നും അവർ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രവർത്തിച്ചില്ല. ഇതാണ് എൻസിപിയുടെ പരാജയത്തിന് കാരണമെന്നും മിത്കരി ആരോപിച്ചു.
പൂനെ ജില്ലയിലെ ബാരാമതിയിൽ എൻസിപി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഹായുതി സഖ്യകക്ഷികളായ ബിജെപിയുടെയും ശിവസേനയുടെയും കേഡർമാർ പാർട്ടിയുടെ സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിച്ചില്ല. ബാരാമതിയിൽ എൻസിപിക്ക് ലഭിച്ച വോട്ടുകൾ അജിത് പവാറിൻ്റെ പരിശ്രമം കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബാരാമതിയിൽ എൻസിപി(എസ് പി)യുടെ സിറ്റിങ് എംപി സുപ്രിയ സുലെ, ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ഭാര്യയും എൻസിപി നോമിനിയുമായ സുനേത്ര പവാറിനെ പരാജയപ്പെടുത്തി. റായ്‌ഗഡ് ലോക്‌സഭ സീറ്റ് എൻസിപി നിലനിർത്തിയതായി മിത്കാരി പറഞ്ഞു.
അതേസമയം റായ്‌ഗഡിൽ നിന്നും ജയിച്ച എൻസിപി അധ്യക്ഷൻ സുനിൽ തത്കരെ തൻ്റെ വാദങ്ങളെ ചെറുതാക്കി കണ്ടെന്നും ഇത് തന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാടുകളായിരിക്കാം എന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
- അര ശതമാനം വോട്ട് കുറഞ്ഞു, ബിജെപിക്ക് നഷ്‌ടം 63 സീറ്റ്; 2 ശതമാനം വോട്ട് കൂടി കോണ്‍ഗ്രസിന് നേട്ടം 47 സീറ്റ്
- കേരളത്തിന് വേണ്ടി പാര്‍ലമെന്‍റില്‍ സംസാരിക്കുക ഇവരൊക്കെ; എംപിമാരെ പറ്റി വിശദമായി അറിയാം
- ലോക്‌സഭ തെരഞ്ഞെടുപ്പിലെ താരപ്പോര്; ജയിച്ചുകയറിയത് ഇവർ മാത്രം..
- യുപിയിൽ ഇന്ത്യാസഖ്യം മുന്നേറിയതെവിടെ, എങ്ങനെ? സമഗ്ര ഫലം ഒറ്റ ക്ലിക്കിൽ
- കെ കരുണാകരനും കുടുംബത്തിനും തൃശൂര്‍ ഇന്നും ബാലികേറാമല ; മുരളീധരന്‍ ലോക്‌സഭയിലേക്ക് പരാജയപ്പെടുന്നത് മൂന്നാം തവണ