ന്യൂഡല്‍ഹി: നക്‌സല്‍ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നാല് സംസ്ഥാനങ്ങളില്‍ റെയ്‌ഡ് നടത്തി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലായിരുന്നു എന്‍ഐഎ റെയ്‌ഡ്.
ചില വിദ്യാര്‍ഥി പ്രസ്‌ഥാനങ്ങളടക്കം നക്‌സല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കലാപാഹ്വാനങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ ആറിന് ഉത്തര്‍പ്രദേശില്‍ നടത്തിയ റെയ്‌ഡില്‍ എന്‍ഐഎ നക്‌സല്‍ നേതാക്കളെയും സിപിഐ മാവോയിസ്റ്റ് നേതാക്കളെയും പിടികൂടിയിരുന്നു.
പ്രയാഗ്‌രാജ്, ചന്ദൗലി, വാരണസി, ഉത്തര്‍പ്രദേശിലെ അസംഗഡ് എന്നിവിടങ്ങളിലാണ് എന്‍ഐഎ റെയ്‌ഡ് നടത്തിയത്. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, സിഡികള്‍, മെമ്മറി കാര്‍ഡുകള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും നക്‌സല്‍ സാഹിത്യങ്ങള്‍, പുസ്‌തകങ്ങള്‍, ലഘുലേഖകള്‍, പോക്കറ്റ് ഡയറികള്‍, പണം രസീത് കുറ്റികള്‍, തുടങ്ങിയവയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
പ്രമോദ് മിശ്രയെന്നയാളാണ് നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം 2023 ഓഗസ്റ്റില്‍ ബിഹാര്‍ പൊലീസ് എഫ്ഐആറില്‍ പേര് പരാമര്‍ശിച്ചിരുന്ന സ്‌ത്രീയുടെ ഭര്‍ത്താവ് റിതേഷ് വിദ്യാര്‍ത്ഥിയുടെ സഹോദരന്‍ രോഹിത് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രോഹിതിനെ ചോദ്യം ചെയ്‌തതോടെയാണ് സംസ്ഥാന പൊലീസ് സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റിയംഗവും നോര്‍ത്തേണ്‍ മേഖലയുടെ ചുമതലയുമുള്ള പ്രമോദ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
മനിഷ് ആസാദ്, റിതേഷ് വിദ്യാര്‍ത്ഥി, വിശ്വവിജയ്, ഭാര്യ സീമ ആസാദ്, മനീഷ് ആസാദിന്‍റെ ഭാര്യ അമിത ഷെറീന്‍, കൃപ ശങ്കര്‍, റിതേഷ് വിദ്യാര്‍ത്ഥിയുടെ ഭാര്യ സോണി ആസാദ്. ആകാന്‍ഷ ആസാദ്, രാജേഷ് ആസാദ് തുടങ്ങിയവരും സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി എന്‍ഐഎ കണ്ടെത്തി. ഇരുടെയെല്ലാം പേര് എന്‍ഐഎ തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Also Read: വിശാഖപട്ടണം ചാരക്കേസ്; കേരളത്തിലടക്കം 16 ഇടങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്