ETV Bharat / bharat

'ഉറപ്പിനായി വോട്ട്' ; പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ദേശീയ സമ്മതിദായകദിനം - വോട്ടിന് തുല്യം വോട്ട് മാത്രം

National Voter's Day : തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാജ്യത്തെ ഓരോ പൗരനും പങ്കെടുക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതി വീണ്ടും ഒരു ദേശീയ സമ്മതിദായക ദിനം കൂടി.

National Voters Day  Nothing like voting vote for sure  വോട്ടിന് തുല്യം വോട്ട് മാത്രം  ദേശീയ സമ്മതിദായക ദിനം
National voters day 2024
author img

By ETV Bharat Kerala Team

Published : Jan 25, 2024, 7:41 AM IST

ഹൈദരാബാദ് : വോട്ടിന് തുല്യം വോട്ട് മാത്രം എന്ന് രാജ്യത്തെ പൗരന്‍മാരോട് ആഹ്വാനം ചെയ്‌ത് വീണ്ടുമൊരു ദേശീയ സമ്മതിദായക ദിനം. 'വോട്ട് ചെയ്യുന്നത് പോലെ മറ്റൊന്നുമില്ല, ഉറപ്പിനായി വോട്ട്' എന്നതാണ് ഇക്കൊല്ലത്തെ ദിനാചരണത്തിന്‍റെ മുദ്രാവാക്യം (National Voter's Day).

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനായാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ വിധി നിര്‍ണയിക്കുന്നതിനുള്ള ഓരോ ശബ്ദമാണ് രാജ്യത്തെ ഓരോ സമ്മതിദായകരും. ജനങ്ങള്‍ക്കിടയില്‍ അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഒരു ആഘോഷമായി ഇന്നും നിലനില്‍ക്കുന്നു (Nothing like voting, vote for sure).

ചരിത്രം: 2011 മുതലാണ് രാജ്യം വേട്ടേഴ്‌സ് ദിനം ആചരിച്ച് തുടങ്ങിയത്. 1950 ജനുവരി 25 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊണ്ടതിന്‍റെ ഓര്‍മയ്ക്കാണ് ഈ ദിനം ആഘോഷിക്കുന്നത്.

ലക്ഷ്യങ്ങള്‍ : പൗരന്മാരിൽ തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കുക എന്നതാണ് ദിനാചരണത്തിന്‍റെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. രാജ്യത്തെ വോട്ടർമാർക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ വോട്ടേഴ്‌സ് ദിനം വോട്ടർമാരുടെ, പ്രത്യേകിച്ച് പുതുതായി യോഗ്യത നേടിയവരുടെ എൻറോൾമെന്‍റ് സുഗമമാക്കുന്നതിനും ഉപയോഗിക്കുന്നു. ഈ ദിനാചരണത്തിന് പിന്നില്‍ വിവിധ ഉദ്ദേശ്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുക, ദേശീയ വികസനത്തിന് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക തുടങ്ങിയവയും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.

പ്രാധാന്യം : ജാതിയോ ലിംഗമോ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളോ കണക്കാക്കാതെ എല്ലാവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകുന്നു എന്നതാണ് ഇതിന്‍റെ പ്രാധാന്യം. തെരഞ്ഞെടുപ്പ് നടത്തിപ്പുകാരുടെ സംഭാവനകളെ മാനിക്കാനും അതുവഴി രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഈ ദിനാചരണം സഹായിക്കുന്നു.

എന്തുകൊണ്ട് വോട്ട് ചെയ്യണം ? : വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യം, പ്രത്യേകിച്ച് യുവജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള മൗലിക നടപടിയാണിത്.

വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ ഓരോ സര്‍ക്കാരും ഇവിടുത്തെ ഓരോ പൗരനോടും പ്രതിബദ്ധതയുള്ളവരാവുകയാണ്. ജനാധിപത്യത്തിനും രാജ്യത്തിനും വലിയ നേട്ടങ്ങളുണ്ടാക്കുന്ന ഒരു തീരുമാനമെടുക്കലില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയാണ് ഇതിലൂടെ.

ബോധവത്കരണം : രാജ്യത്തിന്‍റെ വികസനത്തിനും സമ്പദ്ഘടനയ്ക്കും ആരോഗ്യപരിചരണത്തിനും വിദ്യാഭ്യാസത്തിനും പ്രതിരോധത്തിനും വേണ്ടി ഓരോ വോട്ടും ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ള ആഹ്വാനമാണ് ഈ ദിനാചരണത്തിലൂടെ നടത്തുന്നത്. ബന്ധങ്ങള്‍, ജാതി, മതം തുടങ്ങിയ വ്യക്തിപരമായ താത്പര്യങ്ങള്‍ എന്നിവ മാറ്റിവച്ച് രാഷ്ട്രത്തിന്‍റെ ക്ഷേമം മാത്രം ലക്ഷ്യമിട്ടാകണം വോട്ടവകാശം വിനിയോഗിക്കേണ്ടത്.

ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ : നാം ഇന്ത്യാക്കാര്‍ ജനാധിപത്യ വിശ്വാസം കാത്തുസൂക്ഷിക്കുക, രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളും സ്വതന്ത്രവും നിഷ്പക്ഷവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉയര്‍ത്തിപ്പിടിക്കുക, മതം, വര്‍ഗം, , ജാതി, ഭാഷ തുടങ്ങിയ പരിഗണനകളില്‍ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും നിര്‍ഭയം വോട്ട് രേഖപ്പെടുത്തുക.

രാജ്യത്തുടനീളം നടക്കുന്ന ദിനാചരണങ്ങളില്‍ പുതിയ വോട്ടർമാരെ അഭിനന്ദിക്കും. അവരുടെ ഇലക്ടറല്‍ ഫോട്ടോ ഐഡന്‍റിറ്റി കാർഡ് (ഇപിഐസി) ഇന്ന് കൈമാറുകയും ചെയ്യും. ദേശീയ, സംസ്ഥാന, ജില്ല, മണ്ഡലം, പോളിംഗ് ബൂത്ത് തലങ്ങളിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്.

ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രാദേശിക മാധ്യമങ്ങളിലൂടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.

വോട്ട് ബോധവത്കരണ മുദ്രാവാക്യങ്ങള്‍ : വോട്ട് രേഖപ്പെടുത്തുക എന്നത് നമ്മുടെ ജനാധിപത്യത്തിലെ അടിസ്ഥാന പ്രക്രിയയാണ്. വോട്ട് നമ്മുടെ അവകാശം മാത്രമല്ല ഉത്തരവാദിത്തം കൂടിയാണ്. വോട്ട് ചെയ്യുന്നതിലൂടെ നമ്മുടെ ശബ്ദം കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ വോട്ടുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് കരുതി മാറിനില്‍ക്കാതിരിക്കുക.

'ഞാനൊരു സ്വതന്ത്ര രാജ്യത്തെ പൗരനാണ്. വോട്ട് ചെയ്യുക എന്നത് എന്‍റെ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള ആളെ തെരഞ്ഞെടുക്കുക എന്നതാണ് എന്‍റെ ഉത്തരവാദിത്തം' - ഈ മനോഭാവത്തോടെ നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക.

Also Read: 'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ, ലോകത്തെ മാറ്റിമറിക്കൂ' ; ഇന്ന് ദേശീയ ബാലികാദിനം

നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതാണെങ്കില്‍ എന്തിന് നിശബ്ദനായിരിക്കണം?. പ്രത്യേകിച്ച് മാറ്റം വരുത്താന്‍ നിങ്ങള്‍ക്ക് അവകാശമുളളപ്പോള്‍. നിങ്ങള്‍ വിശ്വസിക്കുന്നതിനായി നിലകൊള്ളുക, വോട്ട് രേഖപ്പെടുത്തുക. 'ഞാനൊരു സ്ത്രീയാണ്. പക്ഷേ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. നിശബ്‌ദയായിരിക്കാനാണ് പലരും ആവശ്യപ്പെടുന്നത്. എന്നാല്‍ എന്‍റെ വോട്ടിലൂടെ ഞാന്‍ ഗര്‍ജ്ജിക്കാന്‍ പോവുകയാണ്'. ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കാം. സ്ത്രീ മുന്നേറ്റത്തിലും വോട്ടിന്‍റെ പ്രധാന്യമേറെയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.