മുംബൈ: തന്‍റെ പിതാവിന്‍റെ ഘാതകര്‍ തന്നെ ലക്ഷ്യം വച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ മകനും നിയമസഭാംഗവുമായ സീഷാന്‍. എന്നാല്‍ തന്‍റെ സിരകളിലോടുന്നത് ഒരു സിംഹത്തിന്‍റെ രക്തമാണെന്നും ഗര്‍ജ്ജനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം പന്ത്രണ്ടിന് മുംബൈയിലെ ബാന്ദ്രയിലുള്ള സീഷാന്‍ സിദ്ദിഖിയുടെ ഓഫീസ് പരിസരത്ത് വച്ച് മൂന്നംഗ സംഘമാണ് ബാബ സിദ്ദിഖിയെ വെടിവച്ച് കൊന്നത്.
They silenced my father. But they forget - he was a lion—and I carry his roar within me, his fight in my veins. He stood for justice, fought for change and withstood the storms with unwavering courage. Now, those who brought him down turn their sights on me assuming they’ve won,…
— Zeeshan Siddique (@zeeshan_iyc) October 20, 2024
'അവര്‍ തന്‍റെ പിതാവിനെ നിശബ്‌ദനാക്കി. എന്നാല്‍ അദ്ദേഹമൊരു സിംഹമായിരുന്നുവെന്നത് അവര്‍ മറന്നു. അദ്ദേഹത്തിന്‍റെ ഗര്‍ജ്ജനം എന്നിലൂടെ തുടരും. അദ്ദേഹത്തിന്‍റെ പോരാട്ടം എന്‍റെ ഞരമ്പുകളിലുണ്ട്. അദ്ദേഹം നീതിക്ക് വേണ്ടി നിലകൊണ്ടു. മാറ്റത്തിന് വേണ്ടി പോരാടി. കൊടുങ്കാറ്റിലും ഇളക്കമില്ലാതെ നിലകൊണ്ടു'- ബാന്ദ്ര ഈസ്റ്റ് എംഎല്‍എ സീഷാന്‍ സിദ്ദിഖി എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിതാവിനെ കൊന്നവരുടെ അടുത്ത ലക്ഷ്യം താനാണ്. താനിപ്പോഴും ഇവിടെയുണ്ട്. നിര്‍ഭയനായി, തകരാതെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോരാട്ടം അവസാനിക്കുന്നില്ല. ബാന്ദ്ര ഈസ്റ്റിലെ ജനങ്ങള്‍ക്കൊപ്പം താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്‌തു. വെടിവച്ച മുഖ്യപ്രതിയെയും ഗൂഢാലോചന നടത്തിയ രണ്ട് പേരെയും കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്.
കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്‍റെ ബന്ധമടക്കം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Also Read: ബാബ സിദ്ദിഖിയുടെ മരണം: മകൻ്റെ ചിത്രം പ്രതികളിലൊരാളുടെ ഫോണിൽ കണ്ടെത്തിയതായി പൊലീസ്