ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺഗ്രസ് എംപി ധീരജ് സാഹു വീണ്ടും ഇഡിക്ക് മുന്നിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ധീരജ് സാഹുവിനെ ഇന്നലെ ഇഡി ഉദ്യോഗസ്ഥർ 11 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു .

money laundering case  Congress MP Dhiraj Sahu appeared ED  കള്ളപ്പണം വെളുപ്പിക്കൽ കേസ്  എംപി ധീരജ് സാഹു ഇഡിക്ക് മുന്നിൽ  ഭൂമി തട്ടിപ്പ് കേസ്
Congress MP Dhiraj Sahu
author img

By ETV Bharat Kerala Team

Published : Feb 11, 2024, 6:24 PM IST

റാഞ്ചി (ജാർഖണ്ഡ്‌): കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി തുടർച്ചയായി രണ്ടാം ദിവസവും ഇഡിക്ക് മുന്നിൽ ഹാജരായി. ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവാണ് രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ED) മുന്നിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഹാജരായത് (Congress MP Dhiraj Sahu appeared before the ED for the second consecutive day).

ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇദ്ദേഹത്തെ ഇഡി ഉദ്യോഗസ്ഥർ ശനിയാഴ്‌ച 11 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ ഇദ്ദേഹത്തെ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെയും അടുത്തിടെ ഏജൻസി അറസ്‌റ്റ്‌ ചെയ്‌തിരുന്നു. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡൻ്റിൻ്റെ ഡൽഹിയിലെ വസതിയിൽ നിന്നും ആഡംബര കാർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസും സാഹുവിൻ്റെ മൊഴിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇഡി അന്വേഷിച്ചുവരികയാണ്.

ദക്ഷിണ ഡൽഹിയിലെ ജാർഖണ്ഡ് സർക്കാർ പാട്ടത്തിനെടുത്ത വസ്‌തുവിൽ നിന്നും കാറിന്‍റെ താക്കോൽ ഇഡി കണ്ടെത്തുകയും റെയ്‌ഡുകൾ പൂർത്തിയാക്കിയ ശേഷം വാഹനം ഉദ്യോഗസ്ഥർ കൊണ്ടുപോയിട്ടുണ്ടായിരുന്നു. പിടിച്ചെടുത്ത ആഡംബര വാഹനവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്ന് സാഹു ശനിയാഴ്‌ച രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

കാര്യമായി ഒന്നുമില്ലെന്നും പിടിച്ചെടുത്ത വാഹനം മുൻ മുഖ്യമന്ത്രിയുടേതല്ല മറ്റാരുടെയോ ഉടമസ്ഥതയിലുള്ളതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സാഹു ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഒഡീഷ ആസ്ഥാനമായുള്ള ബൗദ് ഡിസ്‌റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ 351.8 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനെ തുടർന്ന് കോൺഗ്രസ് എംപിയായ ധീരജ് പ്രസാദ് സാഹു വാർത്തകളിൽ നിറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.