ഹൈദരാബാദ്/ന്യൂഡല്‍ഹി: ഏകാധിപതിയായ നരേന്ദ്രമോദി പറിയിലൂടെയും സാമ്പത്തിക ഭീകരതയിലൂടെയും ജനാധിപത്യത്തെ അപഹരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ(Congress President Mallikarjun Kharge). മോദി സര്‍ക്കാര്‍ ദേശസാത്കൃത ബാങ്കുകളെ കബളിപ്പിച്ച്, കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ച 65 കോടി രൂപ ആദായനികുതിയായി പിടിച്ചെടുത്തിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി എപ്പോഴെങ്കിലും ആദായനികുതി നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു(Modi government).
എക്‌സില്‍ പോസ്റ്റ് ചെയ്‌ത വിശദമായ കുറിപ്പിലാണ് ഖാര്‍ഗെയുടെ ആരോപണങ്ങള്‍(Financial Terrorism). സിബിഐ, ആദായനികുതി, ഇഡി തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് നടത്തിയ റെയ്‌ഡിന് പിന്നാലെ ബിജെപിക്ക് മുപ്പത് സ്ഥാപനങ്ങളില്‍ എങ്കിലും നിന്ന് സംഭാവനകള്‍ ലഭിച്ചിട്ടുണ്ടെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഈ സ്ഥാപനങ്ങളെല്ലാം തന്നെ വന്‍ തുകകളാണ് ബിജെപിക്ക് നല്‍കിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റെയ്‌ഡിന് തൊട്ടുപിന്നാലെയുള്ള മാസങ്ങളിലാണ് ഈ സംഭാവനകള്‍ ബിജെപിക്ക് കിട്ടിയത്. പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ അദ്ധ്വാനിച്ച് ഉണ്ടാക്കി കോണ്‍ഗ്രസിന് സംഭാവന നല്‍കിയ പണം മോദി സര്‍ക്കാരിന് മോഷ്‌ടിക്കണം. അതുപോലെ തന്നെ കോര്‍പ്പറ്റ് മുതലാളിമാരെ എഡി, സിബിഐ, ആദായനികുതി തുടങ്ങിയ ഏജന്‍സികളെ കാട്ടി ഭീഷണിപ്പെടുത്തി വന്‍തുകകള്‍ ബിജെപിക്ക് വേണ്ടി സംഭാവനകളുടെ സിംഹഭാഗവും കയ്യടക്കുന്നു.
പ്രതിപക്ഷത്തെ കൊള്ളയടിക്കുന്നു. ബിജെപിക്ക് സംതൃപ്തമാകാന്‍ സംഭാവന നല്‍കുന്നവരെ ബ്ലാക്മെയില്‍ ചെയ്യുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന്‍റെ കറുത്ത ഏടാണ്. ഇതിനെ നമ്മല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണം. കോടതിയിലും ജനകീയ കോടതിയിലും ഇതിനെ നേരിടണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു( misused CBI, IT, ED).
ജനാധിപത്യത്തെ ഭരണകക്ഷി കശാപ്പ് ചെയ്യുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ ആരോപണമുയര്‍ത്തി. ബിജെപി ഇപ്പോള്‍ നികുതി ഭീകരത ആക്രമണവുമായി ഇറങ്ങിയിരിക്കുകയാണെന്ന് നേരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും അജയ് മാക്കനും ഉണ്ടായിരുന്നു. കോണ്‍ഗ്രസിനെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള നീക്കം കൂടിയാണ്. ഭാരത് ജോഡോ ന്യായ് യാത്രയും കര്‍ഷക പ്രക്ഷോഭവും പണപ്പെരുപ്പവും എല്ലാം കൂടി ബിജെപി സര്‍ക്കാരിനെ പരിഭ്രാന്തരാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആദായനികുതിയുടെ പേര് പറഞ്ഞ് കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്ന് 65 കോടി രൂപ മോഷ്‌ടിച്ചെന്നും മാക്കന്‍ ചൂണ്ടിക്കാട്ടി. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ സാമ്പത്തികമായി ദുര്‍ബലമാക്കാനാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പില്‍ പൊരുതാനുള്ള ശേഷി അവര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ സാമ്പത്തിക ഭീകരത പ്രയോഗിക്കുകയാണ് അവര്‍. അഞ്ച് അക്കൗണ്ടുകളില്‍ നിന്നായാണ് പണം പിന്‍വലിച്ചത്.
ജനാധിപത്യത്തിന്‍റെയും തത്വങ്ങളെയും മൂല്യങ്ങളെയും ആക്രമിക്കലാണിതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്‍റെ നീക്കം. ചരിത്രത്തില്‍ ഇത്തരം ഹീനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല. തങ്ങള്‍ ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകാധിപത്യത്തിന്‍റെ കൃത്യമായ ഉദാഹരണമാണിത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയെ ഏകാധിപത്യത്തിലേക്ക് വലിച്ചിഴക്കുകയാണ് മോദിയെന്നും അദ്ദേഹം ആരോപിച്ചു.
തങ്ങള്‍ ആദായ നികുതി 2019 ഫെബ്രുവരി രണ്ട് വരെ പൂര്‍ണമായും അടച്ചതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കേവലം രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരമൊരു പ്രവൃത്തി എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പെട്ടെന്നാണ് ഈ മാസം പതിനാലിന് എഐസിസിക്കും യൂത്ത് കോണ്‍ഗ്രസിനും എന്‍എസ്‌യുഐയ്ക്കും അക്കൗണ്ടുള്ള നാല് ബാങ്കുകളുടെ പതിനൊന്ന് ശാഖകള്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. 210 കോടിയിലേറെ രൂപയുടെ കുടിശിക എന്നായിരുന്നു വകുപ്പിന്‍റെ ആദ്യ ആരോപണം.
ഇത്രയും പണം തങ്ങളുടെ ഒരു അക്കൗണ്ടുകളിലുമില്ലായിരുന്നതിനാല്‍ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിച്ചു. തുടര്‍ന്ന് തങ്ങള്‍ ആദായനികുതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. മരവിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യമായാണ് കോടതിയിലെത്തിയത്. എന്നാല്‍ ഇതൊരു നടപടി ക്രമം മാത്രമാണെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടിലെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഐടി വകുപ്പ് ഒരു പടി കൂടി മുന്നോട്ട് പോയി തങ്ങളുടെ അക്കൗണ്ടുകളിലുണ്ടായിരുന്ന മുഴുവന്‍ തുകയും സര്‍ക്കാരിലേക്ക് മാറ്റിയെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.
Also Read: അങ്കപ്പുറപ്പാട് ആഗ്രയില്‍; ഇന്ത്യ സഖ്യത്തിന്‍റെ യുപി തെരഞ്ഞെടുപ്പ് പ്രചാരണം 25 ന് ആഗ്രയില്‍ തുടങ്ങും