ETV Bharat / bharat

ഇൻഹെറിറ്റൻസ് ടാക്‌സ്: സാം പിത്രോദയുടെ വാക്കുകൾ കോൺഗ്രസിനെതിരെ ആയുധമാക്കി മോദി - Modi Pitroda On Inheritance Tax

author img

By ETV Bharat Kerala Team

Published : Apr 24, 2024, 6:09 PM IST

മധ്യവര്‍ത്തി കുടുംബങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തനാണ് കോണ്‍ഗ്രസിന്‍റെ ഉപദേശി ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് പാരമ്പര്യ നികുതി ചുമത്തി ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

INDIANS TO PASS ON PROPERTY TO KIDS  SAM PITRODA  CONGRESS  RAHUL
Modi Counters Pitroda On Inheritance Tax, Says Cong Doesn't Want Indians To Pass On Property To Kids

സര്‍ഗുജ(ഛത്തീസ്‌ഗഡ്): കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായ സമ്പത്ത് പുനര്‍വിതരണം പുത്തന്‍ രാഷ്‌ട്രീയ യുദ്ധത്തിന് വഴി വച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ ഇൻഹെറിറ്റൻസ് ടാക്‌സിനെക്കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്ക രംഗത്തെത്തിയിരിക്കുന്നത്. നാട്ടുകാര്‍ തങ്ങളുടെ സ്വത്തുക്കള്‍ അവരുടെ കുട്ടികള്‍ക്ക് കൈമാറുന്നത് കോണ്‍ഗ്രസിന് അത്ര ഇഷ്‌ടമാകുന്നില്ലെന്നാണ് മോദി പ്രതികരിച്ചത്.

രാജകുടുംബത്തിലെ രാജകുമാരന്‍റെ ഉപദേശകന്‍ കൂടുതല്‍ നികുതി മധ്യവര്‍ഗത്തിന് മേല്‍ അടിച്ചേല്‍പ്പിക്കണമെന്നാണ് പറയുന്നത്. ഇവര്‍ ഇപ്പോള്‍ ഒരു പടി കൂടി കടന്ന് പാരമ്പര്യ നികുതി ചുമത്തുമെന്നും പറയുന്നു. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ക്ക് നികുതി ചുമത്തുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഠിനാദ്ധ്വാനത്തിലൂടെ നിങ്ങള്‍ സമ്പാദിച്ചത് നിങ്ങളുടെ കുട്ടികള്‍ക്ക് കൈമാറാന്‍ അവര്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി സര്‍ഗുജയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ വ്യക്തമാക്കി.

ജീവിച്ചിരിക്കുമ്പോഴും അതിന് ശേഷവും കൊള്ളയടിക്കുക എന്നതാണ് കോണ്‍ഗ്രസിന്‍റെ മന്ത്രമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നിങ്ങളില്‍ നിന്ന് പരാമവധി ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ ജീവിച്ചിരിക്കുവോളം വലിയ നികുതികള്‍ നിങ്ങള്‍ക്ക് മേല്‍ ചുമത്തുന്നു. നിങ്ങള്‍ മരിച്ച് കഴിയുമ്പോള്‍ പാരമ്പര്യ നികുതി എന്ന പേരില്‍ നിങ്ങളുടെ കുട്ടികളെയും അവര്‍ ചൂഷണം ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ കുടുംബസ്വത്താണെന്ന് കരുതുന്നവര്‍ അത് തങ്ങളുടെ കുട്ടികളിലേക്ക് കൈമാറുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യാക്കാര്‍ അവരുടെ സ്വത്തുക്കള്‍ തങ്ങളുടെ കുട്ടികളിലേക്ക് കൈമാറുന്നത് അവര്‍ തടയാനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തന്‍റെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കേവലം അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്‌സ് കേവലം ഉദാഹരണമായി ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്‌തതെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാനാണ് പിത്രോദയുടെ ശ്രമം. അന്‍പത്തഞ്ച് ശതമാനം ഇവിടെ നമ്മള്‍ എടുത്ത് കൊണ്ട് പോകുമെന്ന് ആരാണ് പറഞ്ഞതെന്നും പിത്രോദ ചോദിക്കുന്നു.

ഇത് ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ആര് പറഞ്ഞു. ബിജെപിയും മാധ്യമങ്ങളും എന്തിനാണ് ഇത്രമാത്രം ഭയചകിതരാകുന്നത്. അമേരിക്കയിലെ പാരമ്പര്യ നികുതിയെക്കുറിച്ച് ഒരു ടെലിവിഷന്‍ ചാനലില്‍ പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്‌തത്. തനിക്ക് വസ്‌തുതകള്‍ ചൂണ്ടിക്കാട്ടാനാകില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും താന്‍ പറഞ്ഞു. കോണ്‍ഗ്രസ് അടക്കം ഒരു പാര്‍ട്ടിയുടെയും നയമല്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

മോദിയുടെ ആരോപണങ്ങൾ: കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക വന്നപ്പോള്‍ താന്‍ പറഞ്ഞിരുന്നു മുസ്‌ലിം ലീഗിന് വേണ്ടി സൃഷ്‌ടിച്ചതാണ് ഇതെന്ന്. ഭരണഘടന നിര്‍മിച്ചപ്പോള്‍ ഡോ. ബി ആര്‍ അംബേദ്ക്കര്‍ അതില്‍ സംവരണത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ വോട്ട് ബാങ്കിന് വേണ്ടി കോണ്‍ഗ്രസ് ആ വലിയ മനുഷ്യന്‍റെ വാക്കുകള്‍ ധിക്കരിച്ചു. ഭരണഘടനയുടെ വിശുദ്ധിയെയും മാനിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് മതത്തിന്‍റെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശില്‍ സംവരണം കൊണ്ടു വന്നു. പിന്നീട് ഇത് രാജ്യമെമ്പാടും നടപ്പാക്കി. മതാടിസ്ഥാനത്തില്‍ ചിലര്‍ക്ക് സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസ് വാദിച്ചു. പട്ടിക ജാതി-പട്ടികവര്‍ഗ -മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ അവസരങ്ങള്‍ മോഷ്‌ടിച്ചു കൊണ്ട് ഇത് നടപ്പാക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ നിലപാട്. കോണ്‍ഗ്രസിന്‍റെ ദുര്‍ഭരണം രാജ്യത്തെ തകര്‍ത്തു. ബിജെപി ഭീകരതയ്ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

Also Read: രണ്ടാംഘട്ടം വെള്ളിയാഴ്‌ച, 88 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, പ്രധാന മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍ ; അറിയേണ്ടതെല്ലാം

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി ഒളിയമ്പുകള്‍ എയ്‌തു. 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ ചിത്രങ്ങള്‍ കണ്ട് സോണിയ കണ്ണീര്‍ പൊഴിച്ചെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അക്രമങ്ങള്‍ നടത്തുന്നവരെ ധീരന്‍മാരായി കോണ്‍ഗ്രസ് ചിത്രീകരിക്കുന്നു. ഭീകരര്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ വലിയൊരു നേതാവ് കണ്ണീരൊഴുക്കി. ഇതെല്ലാംകൊണ്ടാണ് കോണ്‍ഗ്രസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടമായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.