ബെംഗളൂരു : ഉച്ചത്തില്‍ പാട്ടുവച്ചതിന് മൊബൈല്‍ കടയുടമയ്ക്ക് നേരെ അക്രമം. അഞ്ചംഗ സംഘമാണ് കടയുടമയെ മൃഗീയമായി ആക്രമിച്ചത്(Mobile shop owner in Bengaluru attacked). ബെംഗളൂരുവിലെ ഹലസുരു പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാഗരത്തപേട്ടില്‍ ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. സുലൈമാന്‍, ഷാനവാസ്, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണ ടെലികോം ഷോപ്പ് ഉടമ മുകേഷ് ആണ് ആക്രമണത്തിനിരയായത്. മര്‍ദന ദൃശ്യങ്ങള്‍ വൈറലായിരുന്നു (loud music).
പ്രതികള്‍ മുകേഷിന്‍റെ കടയ്ക്ക് സമീപത്തെ കടകളില്‍ ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ മുകേഷിന്‍റെ കടയിലെത്തിയ സംഘം അവിടെ കേട്ടുകൊണ്ടിരുന്ന പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു( Mukhesh,). ഒച്ച തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കമുണ്ടായി.
പെട്ടെന്ന് സംഘത്തിലുണ്ടായിരുന്ന ഒരു യുവാവ് മുകേഷിനെ ആക്രമിക്കുകയായിരുന്നു. ആദ്യം മുകേഷ് ചെറുത്തുനിന്നു. പിന്നീട് കടയില്‍ നിന്ന് പുറത്തുവന്ന മുകേഷിനെ അക്രമികള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. സംഭവം കടയ്ക്ക് പുറത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആ ദൃശ്യങ്ങളാണ് വൈറലായത്(three accused arrested).
Also Read: തിരുവനന്തപുരത്ത് പ്രണയം നിരസിച്ച യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു
മുകേഷിന്‍റെ പരാതിയെ തുടര്‍ന്ന് സുലൈമാന്‍, ഷാനവാസ്, രോഹിത്, ഡാനിഷ്, തരുണ്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.