ETV Bharat / bharat

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഹരിയാന കോൺഗ്രസ് എംഎൽഎ സുരേന്ദ്രർ പൻവാറിനെ ഇഡി അറസ്റ്റ് ചെയ്‌തു - MLA Surendar Panwar arrested - MLA SURENDAR PANWAR ARRESTED

സോനിപത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദർ പൻവാർ. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ പൻവാറിനെ ഗുരുഗ്രാമിൽ വച്ചാണ് പിടികൂടിയത്.

സുരേന്ദ്രർ പൻവാറിനെ അറസ്റ്റ് ചെയ്തു  CONGRESS MLA SURENDAR PANWAR  കള്ളപ്പണം വെളുപ്പിക്കൽ കേസ്  ILLEGAL MINING PROB
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 12:57 PM IST

ന്യൂഡൽഹി : ഹരിയാനയിലെ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറിനെ ഇഡി (എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ്) കസ്റ്റഡിയിലെടുത്തു. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ പൻവാറിനെ ഗുരുഗ്രാമിൽ വച്ചാണ് പിടികൂടിയത്.

അംബാലയിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്‌ട് (പിഎംഎൽഎ) കോടതിയിൽ ഹാജരാക്കും. സോനിപത്തിൽ നിന്നുള്ള എംഎൽഎയാണ് സുരേന്ദർ പൻവാർ.

അനധികൃത ഖനനം നടന്നുവെന്ന ആരോപണത്തെ തുടർന്ന് ഈ വർഷം ആദ്യം പൻവാറിന്‍റെ സ്ഥലങ്ങളിൽ റെയ്‌ഡുകള്‍ നടന്നിരുന്നു. തുടര്‍ന്നാണ് പൻവാറിന്‍റെ പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഇതേ കേസുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎൻഎൽഡി) നിയമസഭാംഗം ദിൽബാഗ് സിങ്ങിനെയും അസോസിയേറ്റ് കുൽവീന്ദർ സിങ്ങിനെയും ഇഡി അറസ്റ്റ് ചെയ്‌തിരുന്നു.

പാറകൾ, ചരൽ, മണൽ കൊള്ള കേന്ദ്രീകരിച്ച് ഹരിയാന പൊലീസ് ഒന്നിലധികം എഫ്ഐആറുകള്‍ ഫയൽ ചെയ്‌തിട്ടുണ്ട്. ഇതില്‍ നിന്നാണ് നിന്നാണ് കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളുടെ തുടക്കം.

Also Read: ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് ഇഡി; നടപടി 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ - Jacqueline Summoned Again By ED

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.