ഗുണ്ടൂർ (ആന്ധ്രാപ്രദേശ്) : പരസ്‌പരം അടിച്ച് എംഎൽഎയും വോട്ടറും. ഗുണ്ടൂർ ജില്ലയിലെ ഐതാനഗറില്‍ ഇന്ന് രാവിലെയാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. വോട്ട് ചെയ്യാനെത്തിയ വൈഎസ്ആർസിപി എംഎൽഎ ശിവകുമാർ ക്യൂ നില്‍ക്കാതെ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിനകത്തേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍ ക്യൂ നില്‍ക്കുകയായിരുന്ന ഒരു വോട്ടർ എംഎൽഎയോട് വരി നിൽക്കാൻ ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ എംഎൽഎ വോട്ടറുടെ മഖത്ത് അടിച്ചു. ഉടന്‍ തന്നെ വോട്ടറും തിരിച്ചടിച്ചു. തുടര്‍ന്ന് എംഎൽഎയുടെ അനുയായികൾ വോട്ടറെ മര്‍ദിക്കുകയായിരുന്നു.
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് എംഎല്‍എ വോട്ടറെ മര്‍ദിക്കുന്നത് പൊലീസിന് വ്യക്തമായിട്ടുണ്ട്. പോളിങ് ദിനത്തിലെ അക്രമ സംഭവങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 42,000 സിസിടിവി കാമറകൾ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.