ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനം സുഗമമാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ സംയുക്തമായി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് തീര്‍ഥാടകര്‍ക്കായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനായ 'ഹജ്ജ് സുവിധ'യും പുറത്തിറക്കി. ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്‍റെ മാത്രം ഉത്തരവാദിത്തമല്ല. വിവിധ മന്ത്രാലയങ്ങളെ ഏകോപിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ശ്രമം (Union Minister Smriti Irani).
എല്‍ഡബ്ല്യൂഎം (Lady With Mehram (LWM) വിഭാഗത്തില്‍ 5000ത്തിലധികം സ്‌ത്രീകളാണ് ഇത്തവണ ഹജ്ജിനായി അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 4300 ആയിരുന്നു ഹജ്ജിന് അപേക്ഷിച്ച വനിതകളുടെ എണ്ണം. എന്നാലത് ഇത്തവണ 5160 കടന്നുവെന്നും മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു (Minister Smriti Irani About Haj).
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള യാത്ര സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. ആവശ്യ ഘട്ടങ്ങളില്‍ ഹജ്ജ് സുവിധ മൊബൈല്‍ ആപ്പിന്‍റെ സഹായവും ഹാജിമാര്‍ക്ക് തേടാവുന്നത്. ആവശ്യമെങ്കില്‍ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളെ കുറിച്ചും അറിയാനും ആപ്പിലൂടെ സാധിക്കും. ഇക്കഴിഞ്ഞ ജനുവരി 2024ലാണ് സൗദി അറേബ്യയുമായി ഇന്ത്യ കരാറില്‍ ഒപ്പുവച്ചത് (Haj 2024).
മന്ത്രി സ്‌മൃതി ഇറാനിക്കൊപ്പം കേന്ദ്ര സഹമന്ത്രി വി മുരളീധരനും സൗദിയിലെ വിദേശകാര്യമന്ത്രിയായ ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയുമാണ് കരാറില്‍ ഒപ്പുവച്ചത് (Haj 2024 Guidelines). ഇത്തവണ 1,40,020 സീറ്റുകൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന തീർഥാടകർക്കായി നീക്കിവച്ചിരിക്കുന്നു. ഇത് ഹജ്ജ് തീർഥാടനം നടത്താൻ ഉദ്ദേശിക്കുന്ന സാധാരണ തീർഥാടകർക്ക് വളരെയധികം പ്രയോജനം ചെയ്യും. അതേസമയം 35,005 തീർഥാടകർക്ക് ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർമാർ വഴി യാത്ര തുടരാൻ അനുമതി നൽകുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം നേരത്തെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. വര്‍ഷം തോറും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളാണ് ഹജ്ജ് തീര്‍ഥാടനം നടത്തുന്നത്.
സ്‌ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ ഹജ്: സ്‌ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം പ്രോത്സാഹിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അഭ്യാര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി സ്‌മൃതി ഇറാനി നേരത്തെ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിട്ട ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മെഹ്‌റമില്ലാതെ ഹജ്ജിന് അനുവദി നല്‍കിയാല്‍ അതിലൂടെ കൂടുതല്‍ പേര്‍ക്ക് അവസരം ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു.