ലഖ്‌നൗ: വളര്‍ത്തു മൃഗങ്ങളെ കുടുംബാങ്ങളെ പോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. പലപ്പോഴും ഊ വളര്‍ത്തു മൃഗങ്ങളുടെ വേര്‍പാട് നമുക്ക് സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കുടുംബത്തിലെ ഒരംഗത്തെ നഷ്‌ടപ്പെട്ട വേദനയാണ് അത് പലര്‍ക്കും നല്‍കുക. കുട്ടികളെയായിരിക്കും ആ ദുഖം കൂടുതല്‍ ബാധിക്കുക.
അത്തരത്തിലുളള വേദനയില്‍ കഴിയുകയാണ് ഉത്തർപ്രദേശിലെ മീററ്റിലെ അകാന്‍ക്ഷയുടെ കുടുംബം. നാല് ദിവസം മുന്‍പ് പറന്ന് പോയ തത്തയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 10,000 രൂപയാണ് അകാന്‍ക്ഷ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും തെരുവിലും ഒരുപോലെ തത്തയുടെ ചിത്രമടുങ്ങുന്ന പോസ്‌റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. തത്തയെ കാണാതായപ്പോള്‍ തന്നെ പരിസര പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ തത്തയെ കണ്ടെത്താനായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സ്‌റ്റോർ റൂമില്‍ നിന്ന് പഴയ ഗോവണിയെടുക്കുമ്പോള്‍ അറിയാതെ താഴെ വീണു. ആ ശബ്‌ദം കേട്ട് പേടിച്ച തത്ത ബാല്‍ക്കണിയിലൂടെ പറന്നു പോവുകയായിരുന്നു എന്ന് അകാന്‍ക്ഷ പറഞ്ഞു. നാല് വര്‍ഷം മുന്‍പാണ് ആകാൻക്ഷയുടെ കുടുംബത്തിലേക്ക് തത്ത എത്തുന്നത്. മിത്തു എന്ന് പേരിട്ട് വിളിച്ച തത്ത കൂട്ടിനകത്തെ ബന്ധനത്തിലല്ല കുട്ടികള്‍ക്കൊപ്പം കളിച്ച് സ്വതന്ത്രമായാണ് വളര്‍ന്നത്. പുറത്ത് പോകുമ്പോഴും മിത്തുവിനെ ആകാന്‍ക്ഷ കൂടെകൂട്ടുമായിരുന്നു. പെട്ടെന്ന് തന്നെ മിത്തുവിനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.
Also Read: കിങ്ങിണി തത്തയും പൂവൻ കോഴിയും; ഇതാ ഒരു അപൂർവ്വ സ്നേഹഗാഥ