ETV Bharat / bharat

മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന യുഎസ് റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം - MEA Rejects US REPORT

അമേരിക്കയുടെ റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്. റിപ്പോര്‍ട്ടിന് തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ല എന്നും വിദേശകാര്യ മന്ത്രാലയം.

REPORT ON HUMAN RIGHTS ISSUES INDIA  US REPORT  MANIPUR RIOT  മണിപ്പൂര് മനുഷ്യാവകാശ ലംഘനം
MEA Rejects US Report On Human Rights Issues In India on the Background of Manipur Riot
author img

By ETV Bharat Kerala Team

Published : Apr 25, 2024, 10:00 PM IST

ന്യൂഡൽഹി: മണിപ്പൂരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ റിപ്പോർട്ട് തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റിപ്പോർട്ട് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം തള്ളിയത്. അടുത്തിടെ പുറത്തിറക്കിയ '2023 കൺട്രി റിപ്പോർട്ട് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്‌ടീസ്: ഇന്ത്യ' റിപ്പോർട്ടി'ല്‍ മണിപ്പൂരിലെ മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ ഏറ്റുമുട്ടലുകൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായതായി പറയുന്നുണ്ട്. സംഭവത്തെ ലജ്ജാകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

റിപ്പോർട്ട് തീര്‍ത്തും പക്ഷപാതപരവും ഇന്ത്യയെക്കുറിച്ചുള്ള മോശം ധാരണയെ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ന്യൂഡൽഹിയിൽ നടത്തിയ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. റിപ്പോര്‍ട്ടിന് തങ്ങള്‍ ഒരു വിലയും കല്‍പിക്കുന്നില്ല എന്നും ജയ്‌സ്വാൾ വ്യക്തമാക്കി.

ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ 16 ഇന്ത്യൻ ക്രൂ അംഗങ്ങൾ ചില കരാർ ബാധ്യതകൾ പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും രൺധീർ ജയ്‌സ്വാൾ അറിയിച്ചു. കപ്പലില്‍ കുടുങ്ങിയ 17 ഇന്ത്യക്കാരില്‍ ഏക വനിതയായ ആൻ ടെസ്സ ജോസഫ് ഏപ്രിൽ 18-ന് കേരളത്തില്‍ മടങ്ങിയെത്തിയിരുന്നു.

മറ്റ് 16 പേരുമായും ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴച നടത്തിയതായി ജയ്‌സ്വാള്‍ പറഞ്ഞു. അവർ പതിവായി കുടുംബങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും എല്ലാവരും പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും ജയ്‌സ്വാള്‍ അറിയിച്ചു. സാങ്കേതികതക തടസങ്ങള്‍ നീങ്ങുന്നതോടെ അവര്‍ക്ക് മടങ്ങി വരാനാകുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Also Read : നാടണഞ്ഞ് ആൻടെസ്സ ; ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിൽ കുടുങ്ങിയ തൃശൂർ സ്വദേശിനി തിരിച്ചെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.