ചണ്ഡീഗഢ്: വ്യാജ സോഷ്യൽ മീഡിയ അകൗണ്ട് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് വാര്‍ത്തകളില്‍ നമ്മള്‍ വായിച്ചിട്ടുണ്ടാകും. എന്നാല്‍ പഞ്ചാബിലെ മോഗയില്‍ നടന്നത് അതുക്കും മേലെ.. സോഷ്യൽ മീഡിയ വഴി തുടങ്ങിയ സൗഹൃദം പ്രണയത്തിലൂടെ അവസാനം വിവാഹം വരെയെത്തി. ഇവിടെയാണ് കഥയിലെ ട്വിസ്‌റ്റ്, വിവാഹ വേഷത്തില്‍ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി യുവതി പറഞ്ഞ മേല്‍ വിലാസത്തിലെത്തിയപ്പോൾ അങ്ങനെ ഒരു വിലാസമില്ല. ആ പ്രദേശത്തൊന്നും അങ്ങനെയൊരു സ്‌ത്രീ ഇല്ലെന്ന് മാത്രമല്ല, ചാറ്റ് ചെയ്‌തിരുന്ന സോഷ്യൽ മീഡിയ അകൗണ്ട് കാണാതാകുകയും ചെയ്‌തു.
സോഷ്യൽ മീഡിയ വഴി വിവാഹ നിശ്ചയം:
ദുബൈയില്‍ ജോലി ചെയ്യുകയായിരുന്ന യുവാവാണ് തട്ടിപ്പിനിരയായത്. സോഷ്യൽ മീഡിയയിൽ കണ്ടുമുട്ടിയ പെൺകുട്ടിയെ വിവാഹം കഴിക്കാനായി നാട്ടിലെത്തിയ യുവാവിനാണ് പണി കിട്ടിയത്. ജലന്ധർ സ്വദേശി ദീപക്ക് എന്ന യുവാവ് സോഷ്യൽ മീഡിയയില്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ നേരില്‍ കണാതെ സമൂഹ മാധ്യമം വഴി വിവാഹ നിശ്ചയവും നടത്തി. തുടര്‍ന്ന് ഇരുവരും തീരുമാനിച്ച ദിവസം യുവാവ് ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി വിവാഹത്തിന് എത്തുകയായിരുന്നു.
ജലന്ധർ ജില്ലയിലെ മരിയാല ഗ്രാമവാസിയാണ് ദീപക് കുമാർ. ദുബായിൽ ജോലി ചെയ്യവെ മൻപ്രീത് കൗർ എന്ന യുവതിയുമായി മൊബൈല്‍ പ്രണയം ആരംഭിച്ചു. വിവാഹത്തിന് മുൻപ് വിവാഹച്ചെലവുകൾക്കായി വധു 60,000 രൂപ ആവശ്യപ്പെട്ടതായും ദീപക് പലപ്പോഴായി പണം അയച്ചുകൊടുത്തതായും പറയുന്നു.
ഡിസംബർ രണ്ടിനാണ് ആദ്യം വിവാഹ തീയതി നിശ്ചയിച്ചത്. എന്നാല്‍ പെൺകുട്ടിയുടെ പിതാവിൻ്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഡിസംബർ ആറിലേക്ക് വിവാഹം മാറ്റിവക്കുകയായിരുന്നുവെന്നും വരൻ്റെ പിതാവ് പറഞ്ഞു പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിശ്ചയം കഴിഞ്ഞ് ഘോഷയാത്രയായി പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന കാര്യം മനസിലാകുന്നത്. വധുവിനെ ആകാംക്ഷയോടെ കാത്തിരുന്ന ദീപക് സ്ഥലത്തെത്തിയപ്പോഴാണ് അത്തരമൊരു പെൺകുട്ടി ഇല്ലെന്ന് അറിയുന്നത്. പെൺകുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണ്‍ എടുത്ത യുവതി കാത്തിരിക്കാൻ ആവശ്യപ്പെട്ട് കോള്‍ കട്ട് ചെയ്യുകയായിരുന്നു.
വിവാഹത്തിനെത്തിയ വരനും അതിഥികളും ഉച്ച മുതൽ വൈകുന്നേരം ആറ് മണിവരെ ഭക്ഷണമോ വെള്ളമോ കിട്ടാതെ വലഞ്ഞു. സംഭവത്തില്‍ യുവാവിൻ്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. നന്നായി ആസൂത്രണം ചെയ്‌താണ് തട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. എന്തായാലും തന്നെ വിളിച്ചിരുന്ന ഫോൺ നമ്പർ ഉപയോഗിച്ച് യുവതിയെ കണ്ടു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദീപക്.
Read More: മയക്കുമരുന്ന് നല്‍കി ബലാത്സംഗം; 'ദൈവ'ത്തെ പൂട്ടി പൊലീസ്