ETV Bharat / bharat

മുംബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ഒമ്പത് പേർക്ക് പരിക്ക് - LPG CYLINDER BLAST IN MUMBAI

author img

By PTI

Published : Jun 6, 2024, 1:58 PM IST

വാതക ചോർച്ചയാണ് അപകട കാരണമെന്നാണ് നിഗമനം. പരിക്കേറ്റവരുടെ നില തൃപ്‌തികരം. സംഭവം മുംബൈയിലെ ചെമ്പൂരിൽ.

CHEMBUR LPG CYLINDER BLAST  MUMBAI CYLINDER BLAST  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു  മുംബൈയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു
Representative image (ETV Bharat)

മുംബൈ : മഹാരാഷ്‌ട്രയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് പേർക്ക് പരിക്ക്. മുംബൈയിലെ ചെമ്പൂരിലാണ് അപകടമുണ്ടായത്. ഇന്ന് (ജൂൺ 6) രാവിലെ 7.30 ഓടെയാണ് സംഭവം. സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടാവുകയായിരുന്നു. സ്‌ഫോടനത്തിൻ്റെ ആഘാതത്തിൽ വീടിൻ്റെ ഭിത്തിയും തൊട്ടടുത്ത കടയുടെ മേൽക്കൂരയും തകർന്നു.

പാചകത്തിനായി ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്യാസ് ചോർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം ലഭിച്ചയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. വീട്ടിലുണ്ടായിരുന്ന എട്ട് പേർക്കും കെട്ടിടത്തിന് പുറത്തുള്ളവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്‌തികരമാണ്.

Also Read: പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: അമ്മയും മൂന്ന് കുട്ടികളും മരിച്ചു; ആറ് പേർക്ക് പൊള്ളലേറ്റു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.