ന്യൂഡല്‍ഹി: 10-ാം വർഷത്തിലെത്തി നില്‍ക്കുന്ന തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' ജനങ്ങൾ നല്ല സംഭവവികാസങ്ങളും പ്രചോദനവും പ്രോത്സാഹനവും നൽകുന്ന കഥകൾ ഇഷ്‌ടപ്പെടുന്നുവെന്ന് തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിയുടെ 114ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇക്കുറി അദ്ദേഹം സംസാരിച്ചത്.
രാജ്യത്തിന്‍റ വിവിധയിടങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം എടുത്ത് കാട്ടി. മന്‍കി ബാത്തും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതൊരു വൈകാരികമായ പതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ ആഘോഷിക്കാനും രാജ്യത്തിന്‍റെ കൂട്ടായ്‌മയുടെ കരുത്ത് കാട്ടാനുമുള്ള ഇടമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
A special #MannKiBaat episode! Over 10 years, it has become a unique platform that celebrates the spirit of India and showcases collective strength of the nation. https://t.co/hFvmDL1lzV
— Narendra Modi (@narendramodi) September 29, 2024
തന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് അദ്ദേഹം നന്ദി പറഞ്ഞു. ഉള്ളടക്കങ്ങള്‍ എരിവുള്ളതും മോശവും അല്ലെങ്കില്‍ ആളുകള്‍ ശ്രദ്ധിക്കില്ലെന്ന് ഒരു മുന്‍വിധി പൊതുവെ ഉണ്ടായിരുന്നു. എന്നാല്‍ മന്‍കീ ബാത്തില്‍ ശുഭകരമായ വിവരങ്ങളാണ് പങ്കുവച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങള്‍ നല്ല കാര്യങ്ങള്‍ ഇഷ്‌ടപ്പെടുന്നുണ്ട്. പ്രചോദിപ്പിക്കുന്ന ഉദാഹരണങ്ങളും കഥകളും അവര്‍ ഇഷ്‌ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എല്ലാ മേഖലയിലും കയറ്റുമതി വര്‍ധിച്ചു. വിദേശ നിക്ഷേപവും വിജയകരമായി. പ്രാദേശിക ഉത്പാദകരെ ഇത് വളരെയേറെ സഹായിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വരുന്ന ഉത്സവകാലത്ത് എല്ലാവരും ഇന്ത്യന്‍ നിര്‍മ്മിത വസ്‌തുക്കള്‍ വാങ്ങണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടുത്തിടെ താന്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ 300ഓളം പുരാതന വസ്‌തുക്കള്‍ അവര്‍ തിരികെ സമ്മാനിച്ചത് വ്യാപകമായി ചര്‍ച്ചയായി.
നാം നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനിതരാകുമ്പോള്‍ ലോകം നമ്മുടെ വികാരങ്ങള്‍ മാനിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നിരവധി രാജ്യങ്ങള്‍ ഇത്തരത്തില്‍ നമ്മുടെ പരമ്പരാഗത കലാ വസ്‌തുക്കള്‍ തിരികെ നല്‍കിയെന്നും മോദി അവകാശപ്പെട്ടു.
സ്വച്‌ഛ ഭാരത് ദൗത്യത്തിന്‍റെ വിജയവും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. ജീവിതകാലം മുഴുവന്‍ പരിശുദ്ധിയ്ക്ക് ഊന്നല്‍ നല്‍കിയ മഹാത്മാഗാന്ധിക്കുള്ള ആദരവാണിത്.
സ്വച്‌ഛ ഭാരത് ദൗത്യത്തിന്‍റെ പത്താം വാര്‍ഷികമാണ് ഈ വരുന്ന ഒക്‌ടോബര്‍ രണ്ട്. ഇതൊരു മഹാപ്രസ്ഥാനമാക്കി മാറ്റിയവരെ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുതുക്കല്‍ എന്നിവയാണ് ഇനി വേണ്ടത്.
രാജ്യത്ത് മിക്കയിടത്തും മഴക്കാലത്ത് ധാരാളം മഴ ലഭിക്കുന്നുണ്ട്. ഈ മഴവെള്ളം സംഭരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: കൊവിഡ് കാല വിദ്യാഭ്യാസം; അധ്യാപകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി