ETV Bharat / bharat

വൻ സുരക്ഷ വീഴ്‌ച; തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടക മുഖ്യമന്ത്രിയെ ഹാരമണിയിച്ച് തോക്ക് ധാരി - election campaign in karnataka - ELECTION CAMPAIGN IN KARNATAKA

തിങ്കളാഴ്‌ച വിൽസൺ ഗാർഡന് സമീപം തുറന്ന വാഹനത്തിൽ പ്രചാരണം നടത്തുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ തോക്കു ധാരിയായ ഒരാൾ ഹാരമണിയിച്ചു.

CHIEF MINISTER SIDDARAMAIAH  ELECTION CAMPAIGN IN BANGALURU  LOK SABHA 2024  HUGE SECURITY LAPSE
Huge Security Lapse During the Election Rally Attended by Chief Minister Siddaramaiah
author img

By ETV Bharat Kerala Team

Published : Apr 9, 2024, 10:54 AM IST

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്‌ച. ബെംഗളൂരു സെൻട്രൽ, സൗത്ത് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ അരയിൽ പിസ്റ്റളുമായി എത്തിയ ഒരാൾ അദ്ദേഹത്തെ മാലയണിയിക്കുകയായിരുന്നു. സംഭവത്തിൽ സിദ്ധാപൂർ സ്വദേശി റിയാസ് അഹമ്മദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.

തിങ്കളാഴ്‌ച വിൽസൺ ഗാർഡന് സമീപം തുറന്ന വാഹനത്തിലാണ് അദ്ദേഹം പ്രചാരണം നടത്തിയത്. ഇവിടെ വച്ചായിരുന്നു സിദ്ധാപൂരിലെ കോൺഗ്രസ് പ്രവർത്തകനായ റിയാസ് അഹമ്മദ് പ്രചാരണ വാഹനത്തിൽ കയറി മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹാരമണിയിച്ചത്. ഈ സമയം ഇയാളുടെ അരയിൽ തോക്കുണ്ടായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുകയാണ്.

അതേസമയം പരിശോധന നടത്തിയ ശേഷമേ ഇസഡ് ലെവൽ സുരക്ഷയുള്ള മുഖ്യമന്ത്രിമാരുടെ അടുത്തേക്ക് ആളുകളെ കടത്തി വിടാറുള്ളൂ. എന്നാൽ, ഈ സുരക്ഷ മാനദണ്ഡങ്ങളൊക്കെ ലംഘിച്ചുകൊണ്ടാണ് തോക്കുമായി എത്തിയ ഒരാൾ മുഖ്യമന്ത്രിയെ ഹാരമണിയിച്ചത്. തുടർന്ന് സുരക്ഷ വീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി.

വീഡിയോ വൈറലായതോടെയാണ് റിയാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഇയാൾക്ക് ലൈസൻസുള്ള തോക്കുണ്ടെന്ന് സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ഭരമപ്പ അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം ലൈസൻസുള്ള ആയുധങ്ങൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിക്ഷേപിക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.

2019ൽ റിയാസ് അഹമ്മദ് നേരിട്ട ആക്രമണത്തിന് പിന്നാലെ വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന് ഭയത്താലാണ് ആയുധം കൈവശം സൂക്ഷിക്കാൻ തുടങ്ങിയത്. സംഭവത്തിൽ അനേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.