ETV Bharat / bharat

വാക്കുതർക്കം, പിന്നാലെ വെടിവയ്‌പ്പ്; യുപിയിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക് - Man shot dead in UP - MAN SHOT DEAD IN UP

ജോലി ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

MAN KILLED IN SANT KABIR NAGAR  യുപി വെടിവയ്‌പ്പ്  കൊലപാതകം  MURDER CASE UP
Representational Image (ETV Bharat)
author img

By PTI

Published : Jun 9, 2024, 2:33 PM IST

സന്ത് കബീർ നഗർ (യുപി) : ഉത്തർപ്രദേശിലെ ഖലീലാബാദ് മേഖലയിലുണ്ടായ വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ധർമേന്ദ്ര യാദവ് എന്ന 30കാരനാണ് കൊല്ലപ്പെട്ടത്. മാഹു ഗ്രാമത്തിൽ ശനിയാഴ്‌ചയായിരുന്നു സംഭവം. വെടിവയ്‌പ്പിൽ കൊല്ലപ്പെട്ട ധർമേന്ദ്ര യാദവിന്‍റെ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു.

ഇന്ദ്രജീത് യാദവ് എന്നയാളും സംഘവും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഇന്ദ്രജീത് യാദവ്, ബോധ്നാഥ് യാദവ്, ഗോരഖ്‌നാഥ്, ശേഷനാഥ്, പിഎൽ യാദവ് കൂടാതെ ഒരു സ്‌ത്രീക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അഡിഷണൽ പൊലീസ് സൂപ്രണ്ട് ശശി ശേഖർ സിങ് അറിയിച്ചു.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : പ്രതികളായ ഇന്ദ്രജീത് യാദവും മറ്റുള്ളവരും മാഹു ഗ്രാമത്തിലെ ഭൂമിയിൽ ജോലി ചെയ്യുന്നതിനിടെ ധർമേന്ദ്ര യാദവിന്‍റെ കുടുംബവുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ പ്രതികൾ ധർമേന്ദ്ര യാദവിനെയും കുടുംബത്തെയും വടിയും മറ്റും ഉപയോഗിച്ച് ആക്രമിച്ചു. ഇതിനിടെ പ്രതികളിലൊരാൾ ധർമേന്ദ്ര യാദവിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ധർമേന്ദ്ര യാദവിന്‍റെ തലയ്‌ക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ധർമേന്ദ്രയേയും പരിക്കേറ്റ കുടുംബാംഗങ്ങളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധർമേന്ദ്രയെ രക്ഷിക്കാനായില്ല. ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

ALSO READ: ചിട്ടിപ്പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവാവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി, പ്രതി പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.