ETV Bharat / bharat

നടപ്പാതയില്‍ ഉറങ്ങിയ കുടുംബത്തിന് മുകളിലേക്ക് ബൈക്ക് പാഞ്ഞുകയറി; ഒരാള്‍ മരിച്ചു - BIKE RUNS OVER PAVEMENT DWELLERS

author img

By ETV Bharat Kerala Team

Published : Jun 29, 2024, 10:22 PM IST

നടപ്പാതയിൽ ഉറങ്ങുകയായിരുന്ന കുടുംബത്തിന്‍റെ ദേഹത്ത് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിക്കുകയും രണ്ട് കുട്ടികൾക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

KOTA PAVEMENT DWELLERS ACCIDENT  RAJASTHAN ACCIDENT DEATH  ബൈക്ക് പാഞ്ഞുകയറി കോട്ട  കോട്ട അപകടം
Representative Image (ETV Bharat)

കോട്ട : നടപ്പാതയിൽ ഉറങ്ങുകയായിരുന്ന കുടുംബത്തിന്‍റെ ദേഹത്ത് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ദിവസക്കൂലിക്കാരനായ റാണാ മറാത്തയും കുടുംബവുമാണ് നടപ്പാതയിൽ അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ റാണയുടെ മകളും മരുമകളും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ കൈകൾ ഒടിഞ്ഞിട്ടുണ്ട്. റാണ മറാത്തയുടെ നട്ടെല്ലിനായിരുന്നു പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്നയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

"റാണ മറാത്തയെയും രണ്ട് കുട്ടികളെയും ഗുരുതര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ റാണ മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. ബൈക്ക് പിടിച്ചെടുത്ത് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്ക് ഓടിച്ചയാള്‍ക്കായുള്ള തെരച്ചിൽ നടക്കുകയാണ്'- രാംപുര പൊലീസ് സ്റ്റേഷൻ ഹെഡ് കോൺസ്റ്റബിൾ വഹീദ് അഹമ്മദ് പറഞ്ഞു.

Also Read : നീറ്റ് കോച്ചിങ്ങിനായി കോട്ടയിലെത്തി, ആരോടും പറയാതെ മടക്കം; സ്വന്തം ഗ്രാമത്തിനരികില്‍ തന്നെ ചുറ്റിത്തിരിഞ്ഞ് വിദ്യാര്‍ഥി - student missing from kota

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.