ഉത്തര്‍പ്രദേശ്: ഭാര്യയുടെ തലവെട്ടിയെടുത്ത് കയ്യില്‍ പിടിച്ച് തെരുവിലൂടെ നടന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം. ബസ്‌റ ഗ്രാമത്തില്‍ താമസിക്കുന്ന അനില്‍കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച പ്രതി അരിവാള്‍ കൊണ്ട് ഭാര്യയുടെ തലവെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒരു കയ്യില്‍ ഭാര്യയുടെ വെട്ടിയെടുത്ത തലയും മറുകയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇയാള്‍ തെരുവിലൂടെ നടന്നു.
സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അനില്‍കുമാര്‍ ഭാര്യയുടെ തലയും അരിവാളുമായി റോഡിലൂടെ പാദരക്ഷകളില്ലാതെ നടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവമറിഞ്ഞ ഫത്തേപുര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ബരാബങ്കി എസ്പി ദിനേശ് കുമാര്‍ സിംഗ് പറഞ്ഞു.എട്ടുവര്‍ഷം മുമ്പാണ് അനില്‍കുമാറിന്‍റെയും ഭാര്യയുടെയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട്.
Also Read: മൂന്നാഴ്‌ചയ്‌ക്കിടെ കാട്ടാന കൊന്നത് 3 പേരെ, വയനാട്ടില്‍ ഹര്‍ത്താല്‍; പോളിന്‍റെ സംസ്‌കാരം ഇന്ന്