കൊല്‍ക്കത്ത : രാജ്യാന്തര വനിത ദിനത്തില്‍ മമത കൊല്‍ക്കത്തയില്‍ റാലി നടത്തുമെന്ന് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിപാടിയില്‍ നേരിയ മാറ്റം വരുത്തിയതായി പാര്‍ട്ടി അറിയിച്ചു. മാര്‍ച്ച് എട്ടിന് പകരം ഏഴിനാകും റാലി. ഉച്ചയ്ക്ക് ഒരു മണിക്കാണ് റാലി നടത്തുക (Mamata to hold march).
കോളജ് സ്ക്വയറില്‍ നിന്ന് ധര്‍മ്മതലയിലേക്കാണ് റാലി. റാലിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ ലക്ഷ്‌മി ഭന്ദര്‍ അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടും (Trinamool Congress).
എല്ലാ കൊല്ലവും മാര്‍ച്ച് എട്ടിന് മമത റാലി നടത്താറുണ്ട്. ഇക്കൊല്ലം ശിവരാത്രിയും വനിത ദിനവും ഒന്നിച്ച് എത്തിയിരിക്കുന്നതിനാല്‍ ആ ദിവസം മിക്ക സ്‌ത്രീകളും നിരാഹാര വ്രതത്തിലായിരിക്കും. അത് കൊണ്ട് മിക്കവര്‍ക്കും റാലിയില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അത് കൊണ്ടാണ് പരിപാടിയില്‍ മാറ്റം വരുത്തിയിരിക്കുന്നത് (Kolkata).
മാര്‍ച്ചവസാനം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ റാലിക്ക് വളരെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. സ്‌ത്രീകള്‍ മാത്രമാകില്ല റാലിയില്‍ പങ്കെടുക്കുക എന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കന്യാശ്രീ, രൂപശ്രീ, ലക്ഷ്‌മി ഭന്ദര്‍ തുടങ്ങിയ വനിതാ പദ്ധതികളെ പരിപാടിയില്‍ ഉയര്‍ത്തിക്കാട്ടും. വനിത അവകാശം നമ്മുടെ ഉത്തരവാദിത്തം എന്നാണ് റാലിക്ക് പേര് നല്‍കിയിട്ടുള്ളത്. ബംഗാളിലെ സ്‌ത്രീകളുടെ രക്ഷിതാവായി മമത മാറിയിരിക്കുകയാണെന്ന് ഈ പദ്ധതികള്‍ ചൂണ്ടിക്കാട്ടി മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. അത് കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ സ്‌ത്രീകളും ഈ റാലിയില്‍ പങ്കെടുത്ത് അവരോട് നന്ദി പ്രകടിപ്പിക്കണമെന്നും ചന്ദ്രിമ പറഞ്ഞു.