കൊൽക്കത്ത: ഇന്ത്യാ സഖ്യത്തിന്‍റെ പ്രവർത്തനങ്ങളില്‍ അതൃപ്‌തി പ്രകടിപ്പിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്നാല്‍, അവസരം ലഭിച്ചാല്‍ സഖ്യത്തിന്‍റെ ചുമതല ഏറ്റെടുക്കുമെന്ന സൂചനയും മമത ബാനര്‍ജി നല്‍കി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരിക്കെ തന്നെ ഇന്ത്യാ മുന്നണിയെ നയിക്കാന്‍ കഴിയും എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
'ഞാൻ ഇന്ത്യാ സഖ്യം രൂപീകരിച്ചു. അത് കൈകാര്യം ചെയ്യേണ്ടത് മുന്നണിക്ക് നേതൃത്വം നൽകുന്നവരാണ്. അവർക്ക് അതിന് കഴിയുന്നില്ലെങ്കിൽ ഞാൻ എന്തുചെയ്യും? എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്' എന്ന് മമത ബാനര്‍ജി ബംഗാളി വാർത്ത ചാനലായ ന്യൂസ് 18 ബംഗ്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'അവസരം ലഭിച്ചാൽ ഇന്ത്യാ സഖ്യത്തിന്‍റെ മികച്ച പ്രവർത്തനം ഞാൻ ഉറപ്പാക്കും. എനിക്ക് പശ്ചിമ ബംഗാളിന് പുറത്തേക്ക് പോകാൻ താത്‌പര്യമില്ല. പക്ഷേ സഖ്യത്തെ ഇവിടെ നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും' എന്നും മമത ബാനര്‍ജി പറഞ്ഞു. കോൺഗ്രസിനോടും മറ്റ് ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളോടും അവരുടെ അഹങ്കാരം മാറ്റിവച്ച് മമത ബാനർജിയെ പ്രതിപക്ഷ സഖ്യത്തിൻ്റെ നേതാവായി അംഗീകരിക്കാൻ ആവശ്യപ്പെട്ട് ടിഎംസി എംപിയായ കല്യാൺ ബാനർജി രംഗത്തുവന്നതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പരാമർശം.
മഹാരാഷ്ട്രയിൽ എക്കാലത്തെയും മോശം പ്രകടനം കാഴ്ച്ചവച്ച കോൺഗ്രസ് തോൽവി തുടർന്നപ്പോള്‍ മറുവശത്ത് ഝാര്‍ഖണ്ഡില്‍ ആർജി കാർ മെഡിക്കൽ കോളജ് പ്രതിഷേധം പോലുള്ള വിവാദങ്ങള്‍ക്കിടയിലും ബിജെപിയെ പരാജയപ്പെടുത്തി ടിഎംസി വിജയിക്കുകയാണ് ഉണ്ടായത്. ഇന്ത്യാ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസാണ് തലപ്പത്തെങ്കിലും മമത ബാനർജി സഖ്യത്തിൻ്റെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്നാണ് ടിഎംസി വാദിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യാ സഖ്യത്തിൽ വ്യത്യസ്‌ത ആശയങ്ങളുളള ഇരുപതിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്നു. സഖ്യത്തിനകത്തെ ആഭ്യന്തര പ്രശ്‌നങ്ങളും ഏകോപനമില്ലായ്‌മയും വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
Also Read: 'മോദിയും അദാനിയും ഒറ്റക്കെട്ട്'; പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം